അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ചികിത്സയ്ക്കിടെ മരിച്ചുവെന്ന് സൈന്യം അറിയിച്ചു. ചീറ്റ ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇരുവരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ പൈലറ്റ് ചികിത്സയിലാണ്.
സൈനിക ഏവിയേഷന്‍ ഹെലികോപ്റ്റര്‍ തവാങ്ങിനടുത്തുള്ള മേഖലയില്‍ രാവിലെ 10 മണിയോടെ തകര്‍ന്നു വീഴുകയായിരുന്നു. പതിവ് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം അറിവായിട്ടില്ലെന്നും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സൈന്യം പറഞ്ഞു.




