പരപ്പനങ്ങാടി :കര്‍ണാടകയിലെ ബാംഗ്ലൂര്‍ , മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഏറെ സഹായകമായി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ മഹമൂണ്‍ സദ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ .
കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറാസ് ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ കര്‍ണാടകയിലെ വിവിധ മേഖലകളില്‍ കുടുങ്ങി കിടക്കുന്ന മലപ്പുറം ജില്ലയിലെ മലയാളികളെ പാസ്സ് മുഖേന കേരള അതിര്‍ത്തിയില്‍ എത്തിക്കുകയാണ് .ഇതിന്റെ ചിലവ് സദക്കത്ത് തന്നെയാണ് നിര്‍വഹ്ിക്കുന്നുത് . ഏതെങ്ങിലും സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് നാട്ടിലേക്ക് എത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാല്‍ അവരെയും തങ്ങള്‍ സഹായിക്കുമെന്നും സദക്കത് പറയുന്നു. ഇതിനായി നൂറാസ് എന്നൊരു വാട്ട്‌സ് ആപ് കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്.
.ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന മലയാളികള്‍ ആണ് സംഘത്തില്‍ ഏറെയും. 50 പേര്‍ക്കിരിക്കാവുന്ന ബസ്സില്‍ ഇരുപത്തിഅഞ്ചു പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ബസ് അതിര്‍ത്തിയില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ കര്‍ണാടകയില്‍ കുടുങ്ങിക്കുന്ന വരെ സഹായിക്കാന്‍ പരപ്പനങ്ങാടി കേന്ദ്രമാക്കി ഒരു ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനുള്ള ശ്രമത്തിലാണ് സദക്കത്ത്.
കെഎസ്യുവിന്റെ പ്രാദേശിക നേതാവ് കൂടിയായ സദ്കത്തിന്റെ ഈ സദ്പ്രവര്‍ത്തിയെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു




