Section

malabari-logo-mobile

ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പ്രവൃത്തി സമയം പുനക്രമീകരിക്കുന്നു

HIGHLIGHTS : തിരുവനന്തപുരം.: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവൃത്തി സമയം പുനക്രമീകരിക്കുന്നു. നാളെ മുതല്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പുള്ള പ്രവര...

തിരുവനന്തപുരം.: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവൃത്തി സമയം പുനക്രമീകരിക്കുന്നു. നാളെ മുതല്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പുള്ള പ്രവര്‍ത്തി സമയമായിരിക്കും. ഇതോടെ രാവിലെ പത്ത് മണി മുതല്‍ രാത്രി 9 മണി വരെ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കും. നാളെ മുതലായിരിക്കും പുതിയ സമയക്രമം വരിക.

ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണ്ണമായും അടഞ്ഞുകിടന്നിരുന്ന മദ്യഷോപ്പുകള്‍ ഇളവുകള്‍ വന്നതോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിന്നു.എന്നാല്‍ രാവിലെ 9 മണി മുതല്‍ രാത്രി ഏഴുമണി വരെയാണ് ഇവര്‍ പ്രവൃത്തിക്കാനാണ് അനുമതിയുണ്ടായിരുന്നത്. ഈ പ്രവര്‍ത്തന സമയമാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവിലുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!