അതിശക്തമായ മഴയ്ക്കു സാധ്യത: ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ജൂൺ 21ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 22ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 23ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ (20 ജൂൺ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് (19 ജൂൺ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Share news
error: Content is protected !!
Scroll to Top