Section

malabari-logo-mobile

മുഖ്യമന്ത്രിയെ ഒരു ചുക്കും ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല; മന്ത്രി കെടി ജലീല്‍

HIGHLIGHTS : തിരുവനന്തപുരം ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപന സുരേഷിന്റെ രഹസ്യമൊഴിയുടെ പേരില്‍ കസ്റ്റംസ് പുറത്തുവിട്ട വാര്‍ത്തയില്‍ രൂക്ഷമായ വിമര്‍ശനവുമായ...

തിരുവനന്തപുരം ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപന സുരേഷിന്റെ രഹസ്യമൊഴിയുടെ പേരില്‍ കസ്റ്റംസ് പുറത്തുവിട്ട വാര്‍ത്തയില്‍ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍
മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ടെന്നും , കെട്ടിപ്പൊക്കിയ ആരോപണങ്ങള്‍ കൊണ്ട് മുഖ്യമന്ത്രിയെ ഒരു ചുക്കും ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും കെടി ജലീല്‍ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ് കസ്റ്റംസ് സ്വീകരിക്കുന്നത് എന്നും ജലീല്‍ പറഞ്ഞു.

sameeksha-malabarinews

സ്വന്തം കസ്റ്റഡിയിലുള്ള ഒരു പ്രതിയെ കൊണ്ട് രഹസ്യമൊഴി പറയിപ്പിച്ച് അതിന്റെ അന്വേഷണം നടത്തുന്ന രീതിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രത്യക്ഷമായ സമരപരിപാടികളിലേക്ക് നീങ്ങുകയാണ് എല്‍ഡിഎഫ്.
കസ്റ്റംസ് സ്വപ്‌നയുടെ മൊഴി പുറത്തുവിട്ടതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവിശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!