വെടിനിര്‍ത്തല്‍ പ്രഖ്യാപനം: മുഖ്യമന്ത്രി സ്വാഗതം ചെയ്തു, സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികള്‍ തുടരും

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂര്‍ണമാണ്. തീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം.

അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ മൂലം സംസ്ഥാന ഗവണ്‍മെന്റിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. വെടി നിര്‍ത്തല്‍ നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷിക പരിപാടികള്‍ മെയ് 13 മുതല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തുടര്‍ന്ന് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദര്‍ശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതല്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉള്‍പ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top