ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടിസ് നല്‍കി. കേസില്‍ പ്രതി പി.എസ്.സരിത്തിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

സിബിഐ സുപ്രീംകോടതിയെ സമീപിച്ചാണ് അന്വേഷണത്തിന് അനുമതി വാങ്ങിയത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. നിര്‍മാണ കരാര്‍ യൂണിടാക്കിനു നല്‍കിയതില്‍ അഴിമതി നടന്നു തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനായി നല്‍കിയെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സിബിഐക്കു മൊഴി നല്‍കിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top