റംസാൻ സ്പെഷ്യൽ- കോളിഫ്‌ളവര്‍ ചീസ് ബോള്‍

ആവശ്യമായ ചേരുവകള്‍:-

കോളിഫ്‌ളവര്‍ പൊടിയായി അരിഞ്ഞത്
മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍,
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
കസൂരി മേത്തി – അര ചെറിയ സ്പൂണ്‍
മല്ലിയില – കുറച്ച്
പച്ചമുളക് ചെറുതായി മുറിച്ചത് – രണ്ട്
വെളുത്തുള്ളി ചതച്ചത് – ആറ് അല്ലി
സവാള – 1 ചെറുതായി മുറിച്ചത്
എണ്ണ- ഒന്നര വലിയ സ്പൂണ്‍
മൈദ – രണ്ടരക്കപ്പ്
വനസ്പതി – രണ്ടു വലിയ സ്പൂണ്‍
യീസ്റ്റ് – ഒരു വലിയ സ്പൂണ്‍
മുട്ട -3
ചീസ് – കുറച്ച്
റൊട്ടിപ്പൊടി
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

എണ്ണ ചൂടാകുമ്പോള്‍ സവാള, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, ഒരു ഇടത്തരം കോളിഫ്‌ളവര്‍, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കസൂരി മേത്തി, മല്ലിയില എന്നിവ യഥാക്രമം ചേര്‍ത്തു വഴറ്റിയശേഷം പാത്രം മൂടിവച്ചു വേവിച്ചു വയ്ക്കുക.

മൈദ, വനസ്പതി, യീസ്റ്റ്, മുട്ട എന്നിവ പാകത്തിനുപ്പു ചേര്‍ത്തു കുഴച്ചു രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് മാവു വീണ്ടും കുഴച്ചു ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും പൂരി പോലെ പരത്തി, നടുവില്‍ വഴറ്റിയ കൂട്ട് അല്‍പം വച്ച് മുകളില്‍ അല്‍പം ചീസ് ചുരണ്ടിയതു വിതറി ഉരുട്ടിയെടുക്കുക. ഇതു മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതി ഞ്ഞു മുക്കിപ്പൊരിക്കുക,

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top