കെ സുരേന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. ബദിയഡുക്ക പോലീസാണ് തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചതിന് കേസെടുത്തത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങിയാണ് താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍.തുടര്‍ന്ന് പോലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

മാധ്യമങ്ങളോട് കഴിഞ്ഞ ദിവസമാണ് കെ.സുന്ദര നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

Share news
error: Content is protected !!
Scroll to Top