ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 67കാരന് 15 വര്‍ഷം കഠിനതടവ്

പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എടപ്പലം കങ്കറത്ത് വീട്ടില്‍ വേലായുധന് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പൊരിയും വെള്ളവും വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കൊപ്പം പോലീസാണ് കേസ് രഡിസ്റ്റര്‍ ചെയ്തിരുന്നത്. സബ് ഇസ്‌പെക്ടര്‍മാരായ ഫക്രുദ്ധീന്‍, എം.ബി. രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എഎസ്. നിഷ ഹാജരായി.

Share news
error: Content is protected !!
Scroll to Top