Section

malabari-logo-mobile

വ്യാജരേഖ ചമച്ച കേസ്; ടീസ്റ്റ സെതല്‍ വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ പരിക്കേറ്റെന്ന് ടീസ്റ്റ സെതല്‍വാദ്

HIGHLIGHTS : Case of forgery; Teesta Setalvad and R.B. Sreekumar will also be produced in court today; Teesta Setalvad says she was injured in custody

ഗുജറാത്ത് കലാപവുമായ ബന്ധപ്പെട്ട വ്യാജരേഖ ചമച്ചെന്ന് കേസില്‍ അറസ്റ്റിലായ ടീസ്റ്റ സെതല്‍ വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും ഗുജറാത്ത് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും.വ്യാജ രേഖ ചമക്കല്‍ , ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ടീസ്റ്റയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടീസ്റ്റ സെതല്‍വാദ്. കൊവിഡ് പരിശോധന ഉള്‍പ്പെടെ വൈദ്യ പരിശോധനക്കായി ടീസ്റ്റയെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ടീസ്ത സെതല്‍വാദിനെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സിവില്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനയും നടത്തി. ഫലം വന്നതിന് ശേഷം ടീസ്തയെ ചോദ്യം ചെയ്യും.

ഇന്നലെയാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്)കസ്റ്റഡിയിലെടുത്തത്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെന്നും, അവര്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു. ഐപിസി സെക്ഷന്‍ 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ എന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പൊലീസ് എത്തിയതായി ഭര്‍ത്താവ് ജാവേദ് ആനന്ദ് നേരത്തെ പ്രതികരിച്ചിരുന്നു. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയും വിവരങ്ങളും പ്രചരിപ്പിച്ച കേസില്‍ ടീസ്റ്റ സെതല്‍വാദിന് പിന്നാലെ ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ വീട്ടില്‍ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് കാര്യം അറിയിച്ചത്. വാറണ്ട് ഇല്ലാതെയാണ് പൊലീസ് വന്നതെന്നും മകള്‍ ദീപ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!