ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.
രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യണ്‍ ഫോളോവേഴ്‌സാണ് യോഗി ആദിത്യ നാഥിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിനുള്ളത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന ട്വീറ്റ് പുറത്തുവന്നതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്.




