ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി; 9 മരണം

ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്പത് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് ഇന്ന് രാവിലെ കാര്‍ ഒഴുകി പോയത്.

പുലര്‍ച്ചെ മുതല്‍ ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയര്‍ന്ന് അപകടം ഉണ്ടായത്.

ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top