HIGHLIGHTS : Car tire burst and hit a lorry in an accident; two Malayalis met a tragic end in Theni
തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ്(23), ഗോകുല്‍(23) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടയം വടവാതൂര്‍ സ്വദേശി അനന്തു വി രാജേഷിനെ പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ 3.30 ഓടൊയാണ് അപകടം സംഭവിച്ചത്. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി എതിര്‍ ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അനന്തുവിന്റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുവരാനായി പോയതായിരുന്നു ഇവര്‍.