
വളാഞ്ചേരി : വളാഞ്ചേരി വട്ടപ്പാറ വയഡക്ട് പാലത്തിനുമുകളിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. പുക കണ്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
വ്യാഴാഴ്ച പകൽ രണ്ടോടെയാണ് സംഭവം. ഓടി ക്കൊണ്ടിരിക്കെ എക്കോ സ്പോർട്ട് കാറിന് തീപിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.
ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയർ ഫോഴ്സ‌് എത്തിയാണ് തീ പൂർണമായും അണച്ചത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



