സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

HIGHLIGHTS : Car and mini truck collide in Saudi Arabia; Kozhikode native dies

malabarinews

റിയാദ്:സൗദിയിലെ അല്‍ ഗാത്ത് മിദ്‌നബ് റോലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ കാരപ്പറമ്പ് സ്വദേശി ലൈഫ് സ്റ്റൈല്‍ അപ്പാര്‍ട്ട്‌മെന്റ് സെവന്‍ ബി യില്‍ റജൗസ്(32) ആണ് മരിച്ചത്.

sameeksha

റഈസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അല്‍ഗാത്ത് ജറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

റഈസ് റിയാദിലെ വഹ്ജ് തൂവൈഖ് കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ ഐ ടി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്തേക്ക് പോകുന്നവഴിയാണ് ഇവര്‍ സഞ്ചരിച്ച കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!