കര്‍ണാടകയില്‍ വാഹനാപകടം;3 മലയാളികള്‍ മരിച്ചു

Untitled-1 copyവയനാട്‌: കര്‍ണാടകയിലെ ചിക്‌മാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. ബത്തേരി മലവയല്‍ സ്വദേശികളായ ഷെരീഫ്‌(51), ഭാര്യ:സൈനബ(46),മകന്‍ ഷാഹിം(22) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ പാറയില്‍ ഇടിച്ചാണ്‌ അപകടം സംഭവിച്ചത്‌. പുലര്‍ച്ചെ 3.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌.

കാറില്‍ ഏഴുപേരാണ്‌ ഉണ്ടായിരുന്നത്‌. സഹോദരനെ കാണാന്‍ ചിക്‌മാംഗ്ലൂരിലേക്ക്‌ പോവുകയായിരുന്ന വഴിയാണ്‌ ഷെരീഫും കുടുംബവും അപകടത്തില്‍പ്പെട്ടത്‌.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ചിക്‌മാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top