സൗദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ഖസീമില്‍ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.

Share news
error: Content is protected !!
Scroll to Top