
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 50ഓളം യാത്രക്കാര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.
സംഘത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ചൈനീസ്, ഫിലിപ്പിനോ വംശജരും കൂട്ടത്തിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനാണ് റിപ്പോര്‍ട്ടുകള്‍.
ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ പലരും പുറത്തേക്ക് തെറിച്ചുവീണതായി പൊലീസ് വക്താവ് പറഞ്ഞു. മരിച്ചവരില്‍ കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



