കാസര്‍കോട് വാഹനാപകടം;അഞ്ച് പേര്‍ മരിച്ചു

കാസര്‍കോട്: ഉപ്പള ദേശീയപാതയില്‍ നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച്‌പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. മംഗളൂരുവില്‍ നിന്ന് ട്രാവലര്‍ ജീപ്പില്‍ പാലക്കാട്, വയനാട് തുടങ്ങയി സ്ഥലങ്ങളില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

അപകട സ്ഥലത്തുവെച്ചുതന്നെ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top