റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്നും പോലീസ് കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.ഒമ്പതര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വേടനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വേടന്‍ അടക്കം ഒമ്പത് പേരുള്‍പ്പെട്ട സംഘമാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും.
യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍.




