
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്‌മെന്റ് നടപടികളില്‍ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
അത്തരം വ്യക്തികളുടെ വഞ്ചനയില്‍പ്പെട്ടു പോകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗരൂകരാകണം.
അത്തരം തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് ഉദ്യോഗാര്‍ഥികള്‍ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ വിവരം നല്‍കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



