
തിരൂരങ്ങാടി:തെങ്ങിൽ നിന്നും തേങ്ങ വീണ് സ്ഥാനാർത്ഥിക്ക് സാരമായ പരിക്ക്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് നന്നമ്പ്ര ഡിവിഷൻ 12 -ൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പൂക്കയിൽ (53)ന് ആണ് പരിക്ക് പറ്റിയത്.
ഇന്നലെ ഉച്ചയ്ക്ക് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ചാണ് സംഭവം.സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ റോഡിന് സമീപത്തുള്ള തെങ്ങിൽ നിന്നും കൈത്തണ്ടയിലേക്ക് തേങ്ങ വീഴുകയായിരുന്നു. തേങ്ങയുടെ വീഴ്ചയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡിൽ മറിഞ്ഞു.
ഷാഫിക്ക് കൈക്കും കാലിനും സാരമായ പരിക്കുണ്ട്. ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




