പുതു ചുവടുകളുമായി ‘ക്യാംപസസ് ഓഫ് കോഴിക്കോട്’ യൂണിറ്റുകള്‍

HIGHLIGHTS : 'Campus of Kozhikode' units with new steps

സാമൂഹ്യാധിഷ്ഠിത വികസന-ക്ഷേമ രംഗങ്ങളില്‍ പുതിയ ചുവടുവെപ്പുകള്‍ക്ക് ഒരുങ്ങി ജില്ലയിലെ ക്യാമ്പസുകള്‍. ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ കീഴില്‍ വിവിധ സാമൂഹ്യ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതി പരിപാടികള്‍ക്കാണ് ക്യാമ്പസുകള്‍ രൂപം നല്‍കിയത്.

ഭിന്നശേഷി, ജീവിതശൈലി രോഗങ്ങള്‍, തൊഴില്‍ നൈപുണ്യം തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തില്‍ കേന്ദ്രീകരിക്കുന്നത്. കോളേജുകളുടെ സമീപത്തുള്ള തദ്ദേശസ്ഥാപന മേഖലയില്‍ നിന്ന് ഭിന്നശേഷിയുള്ളവരെ കണ്ടെത്തി ഭിന്നശേഷി ആനുകൂല്യങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി നല്‍കുക, സഹായ ഉപകരണ വിതരണത്തിനാവശ്യമായ പിന്തുണ നല്‍കുക, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നവീന തൊഴില്‍ മേഖലകള്‍ സംബന്ധിച്ച അവബോധം വളര്‍ത്തുക, നൈപുണ്യ വികസന പരിപാടികള്‍ കൂടുതല്‍ കേന്ദ്രീകൃതമായ നിലയില്‍ നടപ്പാക്കുക, മേഖലയിലെ സര്‍ക്കാര്‍ തലത്തിലുള്ള പദ്ധതി പരിപാടികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക, വ്യവസായ സംരംഭങ്ങളും കോളേജുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ഇന്റേണ്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തി പരിചയം ഉറപ്പാക്കുക, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജീവിതശൈലി രോഗങ്ങളുടെ സമഗ്ര പ്രതിരോധ നിയന്ത്രണ പരിപാടിയായ ‘ജീവതാളം’ പദ്ധതിയുടെ വിപുലമായ ക്യാമ്പയിന്‍ പരിപാടികള്‍ തുടങ്ങി വിവിധയിനം പദ്ധതി പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.

sameeksha-malabarinews

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ കോളേജ് പ്രതിനിധികളുമായി സംവദിച്ചു. ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയിലെ ഇന്റേണുകള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ ക്യാമ്പസുകളിലെ ക്യാമ്പസസ് ഓഫ് കോഴിക്കോട് യൂനിറ്റ് പ്രിന്‍സിപ്പല്‍മാര്‍, ടീച്ചര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!