പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ആറ് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ 15 മുതല്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിച്ചവരില്‍ കോവിഡ് മൂലം മറ്റ് ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്തംബര്‍ ആറ് വരെ നീട്ടി.

ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി
എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍) എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം/തത്തുല്യം. അപേക്ഷാ ഫോം ചെതലയത്തെ പഠനകേന്ദ്രത്തില്‍ നിന്നും സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ.ടി.എസ്.ആര്‍, ചെതലയം പി.ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട്-673 592 എന്ന വിലാസത്തില്‍ സെപ്തംബര്‍ 22-നകം ലഭിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 04936 238500, 9605884635.

യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി മാത്സ്/ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 11 വരെ നീട്ടി. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി എന്നിവ സഹിതം എസ്.ഡി.ഇ ഓഫീസില്‍ സെപ്തംബര്‍ 14-നകം ലഭിക്കണം. വെബ്സൈറ്റ്: www.sdeuoc.ac.in വിവരങ്ങള്‍ക്ക്: 0494 2407356, 2407494.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം പ്രീവിയസ് എം.എ മലയാളം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 17 വരെ അപേക്ഷിക്കാം.

 

Share news
error: Content is protected !!
Scroll to Top