തയ്ക്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് സ്വര്‍ണം

കേരള സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ തയ്ക്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും കാലിക്കറ്റിന് സ്വര്‍ണം.

പൂംസെ വിഭാഗത്തില്‍ ആകാശ് (ഗവ. ആര്‍ട്സ് കോളേജ്, കോഴിക്കോട്), രഞ്ജിത്ത് (ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ആദിത് (ജി.സി.പി.ഇ., കോഴിക്കോട്) എന്നിവരും വ്യക്തിഗത ഇനത്തില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ പ്രണവുമാണ് സ്വര്‍ണം നേടിയത്.

പി.സി. ഗോപിനാഥ് പരിശീലകനും ഡോ. ആര്‍. ജയകുമാര്‍ ടീം മാനേജറുമാണ്.

Share news
error: Content is protected !!
Scroll to Top