കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഡോ. എൻ.കെ. രേണുകയ്ക്ക് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്നൊവേഷൻ അവാർഡ്

ഡോ. എൻ.കെ. രേണുകയ്ക്ക് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്നൊവേഷൻ അവാർഡ്

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര വിഭാഗം പ്രൊഫസർ ഡോ. എൻ.കെ. രേണുക ഈ വർഷത്തെ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്നൊവേഷൻ അവാർഡ് കരസ്ഥമാക്കി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെ സുസ്ഥിരവികസനത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.എ.എ.എം. നാനോമെറ്റീരിയൽസ് ആന്റ് നാനോടെക്‌നോളജി മേഖലയിലെ ശ്രദ്ധേയവും നൂതനവുമായ ഗവേഷണ സംഭവനകൾക്കാണ് ഡോ. രേണുകയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. സ്റ്റോക്ക്ഹോമിൽ നടന്ന 65-ാമത് അഡ്വാൻസ്ഡ് മെറ്റീരിയൽസ് കോൺഗ്രസിലാണ് അവാർഡ് ദാനം നടന്നത്. നാനോ മെറ്റീരിയലുകളെ ആസ്പദമാക്കി ഗവേഷണം നടത്തുന്ന ഡോ. രേണുകയും ഗവേഷക വിദ്യാർഥിനി ടി.പി. അമൃതയും ഉൾപ്പെടുന്ന സംഘം മലിനീകാരിയായ മെർക്കുറി അയോണുകളെ ജലത്തിൽ നിന്ന് ഫലപ്രദമായി നീക്കം ചെയ്യുവാനും സുരക്ഷിതമായി സംഭരിക്കാനുമുള്ള ഒരു മാർഗം ഈയിടെ വികസിപ്പിക്കുകയുണ്ടായി. ഗ്രാഫീൻ ഓക്‌സൈഡ് ക്വാണ്ടം ഡോട്ടുകൾ ഉപയോഗിച്ച് മെർക്കുറി അയോണുകളെ ഖരരൂപത്തിലാക്കിയാണ് ഇത് സാധ്യമാക്കിയത്. ഗ്രാഫീൻ പാളികൾക്കിടയിലെ വാൻഡർവാൾ മർദ്ദം ഉപയോഗിച്ചാണ് സാധാരണരീതിയിൽ ദ്രവരൂപത്തിൽ സ്ഥിതിചെയ്യുന്ന ഈ ലോഹമൂലകത്തിനെ ഇവർ ഖരവത്കരിച്ചത്. ഈ ഗവേഷണഫലം റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ നാനോസ്കെയിൽ എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മൊകേരിയാണ് ഡോ. എൻ.കെ. രേണുകയുടെ സ്വദേശം.

ജല സംരക്ഷണ പരിശീലനം

വെള്ളത്തിന്റെ സംരക്ഷണത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഭൂജല വിനിയോഗവും സംരക്ഷണവും സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പും കേന്ദ്രഭൂജല ബോര്‍ഡും ( സി.ജി.ഡബ്ല്യൂ.ബി. ) ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജലം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ജൈവ, അജൈവ മാലിന്യങ്ങളും വിഷമയമായ ഘനലോഹങ്ങളും കുടിവെള്ളത്തില്‍ കലരുന്നത് വ്യാപകമായിട്ടുണ്ട്. ബോധവത്കരണത്തിലൂടെയും കര്‍മപദ്ധതികളിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാകൂ എന്നും വൈസ് ചാൻസിലർ പറഞ്ഞു. ഭൂജലബോര്‍ഡ് കേരള റീജണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്‌മണ്യന്‍ പരിപാടിയില്‍ അധ്യക്ഷനായി. സയന്‍സ് ഡീന്‍ ഡോ. സി.സി. ഹരിലാല്‍, സി.ജി.ഡബ്ല്യൂ.ബി. സയന്റിസ്റ്റുമാരായ ജി. ശ്രീശാന്ത്, ഡോ. എന്‍. അനീഷ് കുമാര്‍, ജിയോളജി പഠനവകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി 30.07.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ നാലിന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/.

ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ: ഐ.ഡി. കാർഡ്

കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മോഡിൽ ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ പ്രോഗ്രാമിന് ഈ വർഷം പ്രവേശനം നേടിയവരുടെ ഐ.ഡി. കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 വരെ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും https://www.uoc.ac.in/. (Student Life > Private Registration > Notification)

ഗ്രേഡ് കാർഡ് വിതരണം

നാലാം സെമസ്റ്റർ ബി.ടെക്. ( 2019 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ വിതരണത്തിനായി പരീക്ഷാ കേന്ദ്രമായ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലേക്ക് (ഐ.ഇ.ടി.) അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2025 (SDC4ABP2 INTERNSHIP & PROJECT) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 27-ന് നടക്കും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര വിഭാഗത്തിലെയും എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള ആറാം സെമസ്റ്റർ (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. ഹോണേഴ്‌സ്, ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലേക്ക് (ഐ.ഇ.ടി.) കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം. (CBCSS – 2020 പ്രവേശനം) സെപ്റ്റംബർ 2024, അവസാന വർഷ എം.കോം. (1993 മുതൽ 2003 വരെ പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്. എം., എം.എച്ച്.എം. (PG – CBCSS – 2022 പ്രവേശനം മുതൽ) നവംബർ 2025, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (PG – SDE – CBCSS) (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പുനർമൂല്യനിർണയഫലം

രണ്ട, മൂന്ന്, നാല് സെമസ്റ്റർ ( ഫുൾ ടൈം – 2010, 2011, 2012 പ്രവേശനം ) എം.ബി.എ. ഏപ്രിൽ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top