കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പരീക്ഷാമാറ്റം

പരീക്ഷാമാറ്റം

മാര്‍ച്ച് 13 മുതല്‍ 26 വരെ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2026, ഏപ്രില്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കി നിശ്ചയിച്ചു. ആദ്യം നിശ്ചയിച്ച തീയതി, പുതുക്കിയ തീയതി (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ ചുവടെ.
മാര്‍ച്ച് 13 (23), മാര്‍ച്ച് 16 (26), മാര്‍ച്ച് 17 (28), മാര്‍ച്ച് 23 (30), മാര്‍ച്ച് 24 (31), മാര്‍ച്ച് 26 (ഏപ്രില്‍ ഒന്ന്). പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമുണ്ടാകില്ല.

പരീക്ഷാഫലം

വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ. സംസ്‌കൃതം (സി.സി.എസ്.എസ്.) നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2026 (2020 മുതല്‍ 2024 വരെ പ്രവേശനം) പരീക്ഷകള്‍ മാര്‍ച്ച് 16-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top