Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കാലിക്കറ്റ് സര്‍വകലാശാലയും ഗവേഷണ സഹകരണത്തിന്

HIGHLIGHTS : Calicut University News; Zoological Survey of India and University of Calicut for research collaboration

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കാലിക്കറ്റ് സര്‍വകലാശാലയും ഗവേഷണ സഹകരണത്തിന്

കാലിക്കറ്റ് സര്‍വകലാശാലയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍ ഗവേഷണ സഹകരണത്തിന് ധാരണ. കാലിക്കറ്റിലെ ജന്തുശാസ്ത്ര പഠനവകുപ്പിലെ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജി, കേന്ദ്രത്തിന്റെ മേധാവി ഡോ. വിശ്വനാഥ് ഡി. ഹെഗ്ഡേ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. മമ്പാട് ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ്. കോളേജുമായും സുവോളജിക്കല്‍ സര്‍വേ ഗവേഷണ സഹകരണത്തിന് ധാരണയായിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍, സെമിനാറുകള്‍, പരീക്ഷണങ്ങള്‍ എന്നിവക്ക് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. സര്‍വകലാശാലാ പഠനവകുപ്പിന് വലിയ നേട്ടമാണമെന്ന് വകുപ്പുമേധാവി ഡോ. ഇ.എം. മനോജം പറഞ്ഞു. എം.ഇ.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മന്‍സൂറലി, ഡോ. സാബു കെ. തോമസ്, കോളേജ് ഓഫ് ഫോറസ്ട്രി പ്രൊഫ. ഡോ. പി.ഒ. നമീര്‍, സുവോളജിക്കല്‍ സര്‍വേ സയന്റിസ്റ്റ് ഡോ. എല്‍. ബിന്ദു, ഡോ. വൈ. ഷിബുവര്‍ധനന്‍, ഡോ. വി.എം. കണ്ണന്‍, ഡോ. കെ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഫോട്ടോ- ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജിയും കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും ഒപ്പു വെയ്ക്കുന്നു.

ബി.എഡ്. പ്രവേശനം സര്‍വകലാശാലാ കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം

2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എഡിറ്റ് ഓപ്ഷന്‍ വഴി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 19 വരെയാണ് അപേക്ഷ പുതുക്കുന്നതിനുള്ള അവസരം. അപേക്ഷ പുതുക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം ആദ്യഅലോട്ട്‌മെന്റ്
തിരുത്തലിന് 12 വരെ അവസരം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റിനു ശേഷമുള്ള തിരുത്തലുകള്‍ക്ക് 12-ന് ഉച്ചക്ക് 12 മണി വരെ അവസരം. ഒന്നാം അലോട്ട്‌മെന്റില്‍ ഫസ്റ്റ് ഓപ്ഷന്‍ ലഭിച്ച് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഒഴികെ എല്ലാവര്‍ക്കും തിരുത്തലിന് അവസരമുണ്ട്. പുതുക്കിയ ഓപ്ഷനുകള്‍ക്കനുസരിച്ചായിരിക്കും അപേക്ഷകരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിരുദ പ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട

എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവസരം 11-ന് വൈകീട്ട് 5 മണി വരെ നീട്ടി. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും എല്ലാ അവസരവും നഷ്ടപ്പെട്ട രണ്ടാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും പരീക്ഷാ കണ്‍ട്രേളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 12-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ട്ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവര്‍ കോര്‍), ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ബി.എസ് സി. ബോട്ടണി ആന്റ് കമ്പ്യൂട്ടേഷണല്‍ ബയോളജി (ഡബിള്‍ മെയിന്‍)  നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി 1, 3 വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11-ന് നടക്കും.

ആറാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, ലോജിസ്റ്റിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11, 12 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം വര്‍ഷ/1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!