
ലോക മുള ദിനാചരണം
കാലിക്കറ്റ് സർവകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പും മലപ്പുറം ജില്ലാ ഹരിത കേരളാ മിഷനും 18-ന് ലോക മുള ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ബോട്ടണി പഠനവകുപ്പ് സെമിനാർ ഹാളിലാണ് പരിപാടി. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കേരള വനഗവേഷണ കേന്ദ്രം റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. കെ.കെ. സീതാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. പഠനവകുപ്പ് കോ – ഓർഡിനേറ്റർ ഡോ. സി.സി. ഹരിലാൽ, മലപ്പുറം ജില്ലാ ഹരിത കേരളാ മിഷൻ കോ – ഓർഡിനേറ്റർ ഡോ. പി. സീമ തുടങ്ങിവർ പങ്കെടുക്കും.
സ്പെഷ്യൽ പരീക്ഷ
നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആറാം സെമസ്റ്റർ (CBCSS – UG – 2022 പ്രവേശനം) ബി.ടി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ സ്പെഷ്യൽ പരീക്ഷകൾ സെപ്റ്റംബർ 24 ( BTH6B20 – Event Management ), 25 ( BTH6B21 – Comprehensive Self Study) തീയതികളിൽ നടക്കും. സമയം 1.30 മുതൽ 4 മണി വരെ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, (CBCSS – 2023, 2024 പ്രവേശനം) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, നാലാം വർഷ (ഇന്റഗ്രേറ്റഡ്) ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



