HIGHLIGHTS : Calicut University News; Workshop to prepare research project

ഗവേഷണ പദ്ധതി തയ്യാറാക്കാൻ ശില്പശാല
കാലിക്കറ്റ് സർവകലാശാലയിൽ ശാസ്ത്ര – സാങ്കേതിക മേഖലയിൽ ഗവേഷണ പദ്ധതികൾ തയ്യാറാക്കുന്നതിന് ശില്പശാല സംഘടിപ്പിച്ചു. അനുസന്ധാൻ റിസർച്ച് ഫൗണ്ടേഷന്റെ (ANRF – PAIR) സഹകരണത്തോടെ നടന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഗവേഷണ നിലവാരം ഉയർത്തുന്നതും ശാസ്ത്രീയ ഉത്തരവാദിത്വം ഉറപ്പിക്കുന്നതും ലക്ഷ്യമിട്ട് നടത്തിയ ശില്പശാലയിൽ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ ഡോ. രാജീവ് എസ്. മേനോൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളുരുവിൽ നിന്നുള്ള ഡോ. പ്രവീൺ കുമാർ, ഡോ. അശോക് എം. റായ്ച്ചൂർ, ഡോ. വിക്രം ജയറാം, ഡോ. ടി.എ. അഭിനന്ദനൻ, ഡോ. അഭിക് എൻ. ചൗധരി, ഡോ. പി. രാജമല്ലി, ഡോ. എച്ച്. ജി. രോഹിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗവേഷണ പദ്ധതി തയ്യാറാക്കുന്നതിലെ ശാസ്ത്രീയരീതികൾ, ഫണ്ടിംഗ് അവസരങ്ങൾ, ഗവേഷണത്തിൽ നൈതിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. അധ്യാപകരും ഗവേഷണ വിദ്യാർഥികളും പങ്കെടുത്തു.
സ്പോക്കൺ ഹിന്ദി സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് നടത്തുന്ന കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി ( പാർട്ട് ടൈം ) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഫെബ്രുവരി 10-ന് നടക്കും. യോഗ്യത : ഹിന്ദി ഒരു വിഷയമായി സ്വീകരിച്ച് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. താത്പര്യമുള്ളവർ പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം രാവിലെ 11 മ ണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫീസ് : 1325/-.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / ഒന്നാം വർഷ, അവസാന വർഷ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ. (1993 മുതൽ 2009 വരെ പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 02-ന് തുടങ്ങും.കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2019 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) ഏപ്രിൽ 2025, (2021 പ്രവേശനം) നവംബർ 2025, (2022 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 05 മുതൽ ലഭ്യമാകും.
പരീക്ഷ
പാർട്ട് ടൈം ബി.ടെക്. ( 2009 – സ്‌കീം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി നാലാം സെമസ്റ്റർ PTCE 09 407 (P/D) Civil Engineering Drawing I പേപ്പർ പരീക്ഷ ഫെബ്രുവരി 23-നും അഞ്ചാം സെമസ്റ്റർ PTCE 09 507 Civil Engineering Drawing II പേപ്പർ പരീക്ഷ 24-നും നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

