Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കാന്‍ സര്‍വകലാശാലയില്‍ ശില്പശാല

HIGHLIGHTS : Calicut University News; Workshop at university to acquire intellectual property rights

ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കാന്‍ സര്‍വകലാശാലയില്‍ ശില്പശാല

ബൗദ്ധിക സ്വത്തവകാശവും സാങ്കേതിക വിദ്യയുടെ കൈമാറ്റവും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശില്പശാല നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗവേഷണ ഫലങ്ങളെ പ്രായോഗികവത്കരിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശം നേടിയെടുക്കുന്നതിനുമുള്ളമാര്‍ഗനിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും നല്‍കുന്നതിനാണ് പരിപാടി നടത്തിയത്. ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. സി.ഡി. രവികുമാര്‍ അധ്യക്ഷനായി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) സി.ഇ.ഒ. എസ്. ബാല്‍റാം, എസ്.സി.ടി.ഐ.എം.എസ്.ടി. ഐ.പി.ആര്‍. വിഭാഗത്തിലെ രാജകൃഷ്ണന്‍ രാജന്‍, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസി. മാനേജര്‍ പി.ആര്‍. ദീപു കൃഷ്ണന്‍, ഗവേഷണ വിദ്യാര്‍ഥിനി എസ്. ഫഹീമ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

എസ്.ഡി.ഇ. – അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-യില്‍ ബി.ബി.എ. വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ 17-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും മറ്റ് അനുബന്ധ രേഖകളും കൈവശം വേണം.

പ്ലംബര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്ലംബര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 13-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!