
‘ഫ്രോണ്ടിയേഴ്സ് ഇന്‍ കെമിക്കല്‍ സയന്‍സസ് ‘മത്സരവിജയികള്‍
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഫ്രോണ്ടിയേഴ്സ് ഇന്‍ കെമിക്കല്‍ സയന്‍സസ്’ ( FCS – 2025 ) ദേശീയ സെമിനാറില്‍ വിവിധ മത്സരവിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ച വെച്ച ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും വിതരണം ചെയ്തു. കെ.വി. ആരിഫ, പി. ബി. ആര്യ, വി.പി. ഹരിത (കാലിക്കറ്റ് സര്‍വകലാശാല), എസ്. അഞ്ജലി (എന്‍.ഐ.ടി. കോഴിക്കോട്), ലിന്റ മരിയ വര്‍ഗീസ് (എം.ജി. സര്‍വകലാശാല), പത്മാവതി വി.കെ. നായര്‍ (ഐസര്‍ പൂണെ), ജി. രജ്ഞിത് കുമാര്‍ (വി.ഐ.ടി. വെല്ലൂര്‍), എന്നിവര്‍ ഓറല്‍ പ്രസന്റേഷന്‍ അവാര്‍ഡുകളും ആതിര അബ്രഹാം (സി.എസ്.ഐ.ആര്‍. – എന്‍.സി.എല്‍. പൂണെ), അര്‍ച്ചന വിജയകുമാര്‍ (എം.ജി. സര്‍വകലാശാല), പി.ജി. ഹര്‍ഷ (ഐ.ഐ.ടി. പാലക്കാട്), എ.പി. ഹരിത, എം. ദുര്‍ഗ, ജി. റിഷിക (കാലിക്കറ്റ് സര്‍വകലാശാല), പ്രമോദ് മധുകര്‍ ജാദവ് (ഐസര്‍ പൂണെ), ഷാന സുധാകരന്‍ (എന്‍.ഐ.ടി. കോഴിക്കോട്) എന്നിവര്‍ പോസ്റ്റര്‍ പ്രസന്റേഷന്‍ അവാര്‍ഡുകളും എന്‍. ശ്രീഹരി, കെ. നഫ്‌ല എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പങ്കിട്ടു. സെമിനാര്‍ സമാപനച്ചടങ്ങില്‍ എമിരറ്റസ് പ്രൊഫസര്‍ ഡോ. വേണുഗോപാലന്‍ പാലോത്ത്, രസതന്ത്ര പഠനവകുപ്പ് മേധാവി ഡോ. എന്‍.എന്‍. ബിനിത, ഡോ. രാജീവ്. എസ്. മേനോന്‍, സെമിനാര്‍ കണ്‍വീനര്‍ ഡോ. എന്‍.കെ. രേണുക, ഡോ. ടി.ഡി. സുജ തുടങ്ങിയവര്‍ സംസാരിച്ചു.
ക്രിസ്തുമസ് അവധി
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 20 (ശനി) മുതൽ ഡിസംബർ 28 (ഞായർ) വരെ ആയിരിക്കും.
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാല നവംബർ 15-ന് നടത്താനിരിക്കുന്ന സെനറ്റ് യോഗം നവംബർ 17-ന് ( തിങ്കൾ ) രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ ചേരും.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS ) 2023 പ്രവേശനം ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ്‌മാർക്കിന് അർഹരായവർക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം നവംബർ 12 മുതൽ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും. അവസാന തീയതി നവംബർ 21.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



