Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അഖിലേന്ത്യാ ചാമ്പ്യന്മാര്‍ക്ക് സ്വീകരണം

HIGHLIGHTS : Calicut University News; Welcome to All India Champions

അഖിലേന്ത്യാ ചാമ്പ്യന്മാര്‍ക്ക് സ്വീകരണം

രാജസ്ഥാനിലെ സിംഗാനിയ സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിത വിഭാഗങ്ങളില്‍ കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാലാ ടീമിന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ബേസ്‌ബോള്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. സംസ്ഥാന അസോസിയേഷന്‍ വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ടി.ആര്‍. ഷൈന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എഡ്വേര്‍ഡ്, മുന്‍ ഇന്ത്യന്‍ ടീം കോച്ച്  കെ. ഹംസ, ഏഷ്യന്‍ ഗെയിംസ്  ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് മുസ്തഫ, വിക്ടോറിയ കോളേജ് കായിക മേധാവി ഡോ. സി. രാജേഷ്, അമല്‍ കോളേജ് കായിക മേധാവി ഡോ. നാഫിഹ് ചെരപ്പുറത്ത്, ചിറ്റൂര്‍ ഗവ. കോളേജ് കായിക മേധാവി ജഗന്നാഥന്‍, പാലക്കാട് ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഫോട്ടോ- അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിത വിഭാഗങ്ങളില്‍ കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാലാ ടീമിന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണം.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ‘ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്’-ന് അപേക്ഷ ക്ഷണിച്ചു. നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന കേരളത്തിലെ ഏക നാടകബിരുദ കോഴ്‌സാണിത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും മൂന്ന് ദിവസത്തെ പരിശീലനക്കളരിയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍ 0487 2385352, 8848991493.

സി.എച്ച്.എം.കെ. ലൈബ്രറി അടച്ചു

നാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 13 മുതല്‍ 20 വരെ സി.എച്ച്.എം.കെ. ലൈബ്രറി സേവനം ഉണ്ടായിരിക്കില്ലെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.

പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തിലെ പി.ജി. പ്രവേശനം 15-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകള്‍ സഹിതം ഹാജരാകണം. മെമ്മോ ലഭിച്ച വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ അന്നേദിവസം ഉച്ചക്ക് 2.30-നും ഹാജരാകണം.

എം.എ. അറബിക് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ എം.എ. അറബിക് പ്രവേശനം 15-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 1 മുതല്‍ 20 വരെയുള്ളവരും എസ്.സി. (4), എസ്.ടി. (2), ഇ.ഡബ്ല്യു.എസ്. (1), ഒ.ബി.എച്ച്. (1), ഇ.ടി.ബി. (2) സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ്, 1, 2 സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2020 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് പ്രസ്തുത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 15 മുതല്‍ വിതരണം ചെയ്യും. തിരൂര്‍ ടി.എം.ജി. കോളേജില്‍ പരീക്ഷയെഴുതിയവര്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്നും വെള്ളന്നൂര്‍ സാവിത്രിദേവി സാബു മെമ്മോറിയല്‍ കോളേജ്, ചാത്തമംഗലം എം.ഇ.എസ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, നടക്കാവ് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ഒല്ലൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പൊങ്ങനാംകാട് എലിംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജില്‍ പരീക്ഷയെഴുതിയവര്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജില്‍ നിന്നുമാണ് മാര്‍ക്ക്‌ലിസ്റ്റ്  കൈപ്പറ്റേണ്ടത്.

എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. ഇംഗ്ലീഷ്, 3, 4 സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പ്രസ്തുത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 15 മുതല്‍ വിതരണം ചെയ്യും. തിരൂര്‍ ടി.എം.ജി. കോളേജില്‍ പരീക്ഷയെഴുതിയവരും PMASDEG064 രജിസ്റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്നും കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. കോളേജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയവര്‍ യഥാക്രമം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, മടപ്പള്ളി ഗവ. കോളേജ് എന്നീ സെന്ററുകളില്‍ നിന്നുമാണ് മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടത്.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!