
സൈക്കോളജി പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ മണിക്കൂറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി (2026) എട്ടിന് നടക്കും. യോഗ്യത : യു.ജി.സി. നിഷ്കർഷിക്കുന്ന പ്രകാരം. പി.എച്ച്ഡി. അഭിലഷണീയം. ഉയർന്ന പ്രായപരിധി : 50 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ എം.ആർക്. – അഡ്വാൻസ്ഡ് ആർക്കിടെക്ചർ, സസ്‌റ്റൈനബിൾ ആർക്കിടെക്ചർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ (2019 സിലബസ് ആന്റ് സ്‌കീം – 2019, 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ 30 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം) സെപ്റ്റംബർ 2024, (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഒന്ന്, മൂന്ന് സെമസ്റ്റർ ബി.ടെക്. (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200/- രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 17 മുതൽ ലഭ്യമാകും.
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഒന്നാം സെമസ്റ്റർ – (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, (2017, 2018 പ്രവേശനം) ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ – (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026, അഞ്ചാം സെമസ്റ്റർ – (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026, ഏഴാം സെമസ്റ്റർ – (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026, ഒൻപതാം സെമസ്റ്റർ – (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200/- രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 17 മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2025 വരെ പ്രവേശനം) 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200/- രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 17 മുതൽ ലഭ്യമാകും.
എൽ.എൽ.ബി. യൂണിറ്റി ഡിഗ്രി ( മൂന്ന് വർഷം ) – ഒന്നാം സെമസ്റ്റർ (2020 മുതൽ 2025 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200/- രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 17 മുതൽ ലഭ്യമാകും.
പരീക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ഡിസംബർ 2025, (2020 പ്രവേശനം) ഡിസംബർ 2024, രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ഡിസംബർ 2025, (2020 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒൻപതിന് നടക്കും.
രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് (CBCSS) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ രണ്ടാം സെമസ്റ്റർ ( 2024 പ്രവേശനം ), നാലാം സെമസ്റ്റർ ( 2023 പ്രവേശനം ) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



