HIGHLIGHTS : Calicut University News; Voter list published
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റ്, സിണ്ടിക്കേറ്റ്, അക്കാദമിക്ക് കൗൺസിൽ എന്നീ മണ്ഡലങ്ങളിൽ നിന്ന് ഓരോ അംഗങ്ങളെ വീതം ഫിനാൻസ് കമ്മറ്റിയിലേക്ക് തിരഞ്ഞെ ടുക്കുന്നതിലേക്കായി അന്തിമ വോട്ടർ പട്ടികകൾ പ്രസിദ്ധീകരിച്ചു. പകർപ്പ് സർവകലാശാ ലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോട്ടോ ഫിനിഷ് ക്യാമറ ടവര്‍ ഉദ്ഘാടനം
കാലിക്കറ്റ് സര്‍വകലാശാലയുടെ സി.എച്ച്. മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ പുതുതായി നിര്‍മിച്ച ഫോട്ടോ ഫിനിഷ് ക്യാമറ ടവര്‍ ഉദ്ഘാടനം ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിക്കും. വൈകീട്ട് നാലരക്കാണ് ചടങ്ങ്. നേരത്തെ തന്നെ സ്വന്തമായി ഫോട്ടോ ഫിനിഷ് ക്യാമറയുള്ള ഇന്ത്യയിലെ ചുരുക്കം സര്‍വകലാശാലകളിലൊന്നാണ് കാലിക്കറ്റ്. മത്സരങ്ങൾ നടക്കുമ്പോൾ താത്കാലിക സംവിധാനത്തിൽ ഇത് സ്ഥാപിക്കാറാണ് പതിവ്. സ്ഥിരം സംവിധാനമായി ക്യാമറ സ്ഥാ പിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചെലവിലാണ് ടവര്‍ നിർമിച്ചിരിക്കുന്നത്. സംസ്ഥാന – ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഫോട്ടോ ഫിനിഷ് ക്യാമറ അനിവാര്യമാണ്. വാടക ഇനത്തില്‍ നല്ലൊരു തുക സര്‍വകലാശാലക്ക് ലഭിക്കുന്നുമുണ്ട്. മലബാര്‍ സ്വിമ്മിങ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
സർവകലാശാലയിൽ ഹിന്ദി ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പക്ഷാചരണ ത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറിനും ശില്പശാലക്കും തുടക്കമായി. ‘ഹിന്ദി ഭാഷയും സാഹിത്യവും : സമകാലിക മാനങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നട ക്കുന്ന സെമിനാർ പ്രശസ്ത ഹിന്ദി സാഹിത്യകാരനും നിരൂപകനുമായ ഡോ. രവിഭൂഷൺ ഉദ്ഘാടനം ചെയ്തു. ഭാഷയുടെയും സാഹിത്യത്തിന്റെയും വൈവിധ്യങ്ങളെക്കുറിച്ചും സമ കാലിക മാനങ്ങളെക്കുറിച്ചും ഗഹനമായി മനസ്സിലാക്കേണ്ടതുണ്ടെന്നദ്ദേഹം അഭിപ്രായ പ്പെട്ടു. ഹിന്ദി വിഭാഗം ഹിന്ദി വിഭാഗം മേധാവി ഡോ. വി. കെ. സുബ്രഹ്‌മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ശംഭുനാഥ്, ഡോ. വിനോദ് കുമാർ മിശ്ര, ഡോ. പി. രവി, ഡോ. നകുലൻ, ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്, ഡോ. എസ്. മഹേഷ് എന്നിവർ സംസാ രിച്ചു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളിൽ വിജയി കളായവർക്ക് ഡോ. രവിഭൂഷൺ, ഡോ. ശംഭുനാഥ് എന്നിവർ ഉപഹാരങ്ങൾ നൽകി. ഡോ. ശശിധരൻ, ഡോ. പി. രവി, ഡോ. എസ്. ആർ. ജയശ്രീ, ഡോ. എ സിന്ധു, ഡോ. എ. നിമ്മി, ഡോ. കെ.വി. ഇന്ദു, ഡോ. കെ.പി. ഷഹല എന്നിവർ സംസാരിക്കും.
എം.എഡ്. പ്രവേശനം 2024 – 25
കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് ( 04.10.2024 ) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ എട്ടിന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താ കുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർക്ക് ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണി ക്കേണ്ടതില്ലെങ്കില്‍ ഒക്ടോബർ എട്ടിന് വൈകിട്ട് 3 മണി വരെ ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാ പിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാ വുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ പുതിയ കോളേജോ കോഴ്സുകളോ കൂട്ടിചേര്‍ക്കുന്നതിനോ മറ്റ് എഡിറ്റിങ്ങിനോ ഈ അവസരത്തില്‍ സാധി ക്കുന്നതല്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയു ടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയർ ഓപ്‌ഷൻ ലഭിച്ചവരും നിലവിൽ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവരും എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരപ്രവേശനം നേടണം. ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാന്‍ഡേറ്ററി ഫീസടച്ച് രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രം കോളേജില്‍ സ്ഥിരംപ്രവേശനം നേടിയാല്‍മതി. രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 11-ന് പ്രസിദ്ധീകരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനും നേര ത്തേ അപേക്ഷിച്ചവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള സൗകര്യം ഒക്ടോബർ 17 മുതല്‍ 20 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ 0494 2407016, 2407017, 2660600.
എം.ബി.എ. സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റ ഡീസിൽ എം.ബി.എ. പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. KMAT / CMAT / CAT എന്നീ യോഗ്യതകൾ ഇല്ലാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്ക റ്റുകൾ സഹിതം ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0492 3251863, 8891710150.
തൃശ്ശൂർ പേരാമംഗലം കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഒക്ടോബർ ഒൻപതിന് വൈകീട്ട് മൂന്ന് മണി വരെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി. / എസ്.ടി. / ഒ.ഇ. സി. / ഒ.ബി.സി. ( എച്ച് ) വിഭാഗത്തിലുള്ളവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങ ൾക്ക് 7012812984, 8848370850.
മലപ്പുറം കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീ സിൽ എം.ബി.എ. പ്രോഗ്രാമിന് ഈഴവ / എസ്.സി. / എസ്.ടി. / ഒ.ബി.എച്ച്. / വികലാംഗർ / സ്പോർട്സ് / ലക്ഷ്വദീപ് / ഇ.ഡബ്ല്യൂ.എസ്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ( ബിരുദ തലത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ) അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഒൻപതിന് ഒരു മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. KMAT / CMAT എന്നീ യോഗ്യതകൾ ഇല്ലാത്തവർക്കും അപേക്ഷിക്കാം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിലുള്ളവർക്ക് ഫീസിളവ് ലഭിക്കും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ പരിവർത്തനം ചെയ്യും. കൂടുതൽ വിവരങ്ങ ൾക്ക് 8943129076, 8281730002, 9562065960.
വിദൂര വിഭാഗം ട്യൂഷൻ ഫീസ് 15 വരെ അടയ്ക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷ നു കീഴിലെ 2023 പ്രവേശനം (CBCSS-UG) ബി.എ., ബി.കോം., ബി.ബി.എ. എന്നീ കോഴ്‌സു കളിലെ മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷ) വിദ്യാർഥികൾ ട്യൂഷൻ ഫീസ് ഓൺലൈ നായി 500/- രൂപ പിഴയോടെ അടയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വരേയ്ക്ക് നീട്ടി. ലിങ്ക് വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356, 0494 2400288.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് (2023 & 2022 പ്രവേശനം) ഏപ്രിൽ 2024, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. ഫോറൻസിക് സയൻസ്, എം.എ. മലയാളം ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2017 പ്രവേശനം ) എം.എ. പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2022 ഒ.ടി.ആർ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.നാലാം സെമസ്റ്റർ (CCSS – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( CCSS ) എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു