Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; 19 പ്രവൃത്തി ദിവസത്തില്‍ ബിരുദ പരീക്ഷാഫലം ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; University of Calicut making history through Barcode System for Undergraduate Exam Result in 19 working days

19 പ്രവൃത്തി ദിവസത്തില്‍ ബിരുദ പരീക്ഷാഫലം ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല
കേരളത്തില്‍ ആദ്യമായി ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര നേട്ടം. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലമാണ് 19 പ്രവൃത്തി ദിവസം കൊണ്ട് പുറത്തുവിട്ടത്. നവംബര്‍ 13 മുതല്‍ 30 വരെയായിരുന്നു പരീക്ഷ. 5,12,461 ഉത്തരക്കടലാസുകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി. പരീക്ഷാഭവനിലെ ജീവനക്കാര്‍ ക്യാമ്പ് സെന്ററുകളിലെത്തിയാണ് ഇതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയത്. ഡിസംബര്‍ 20-ന് ക്യാമ്പ് അവസാനിച്ചു. 23-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലം പ്രഖ്യാപിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ പ്രയത്‌നിച്ച അധ്യാപകരെയും ജീവനക്കാരെയും വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.
സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗത്തിലെ പ്രോഗ്രാമര്‍മാരെ ഉപയോഗിച്ചാണ് ബാര്‍കോഡ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. ഉത്തരക്കടലാസുകളിലെ ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ കഴിഞ്ഞതിലൂടെ മൂല്യനിര്‍ണയ നടപടികളിലെ ജോലിഭാരവും സമയനഷ്ടവും കുറയ്ക്കാന്‍ കഴിഞ്ഞു. പരീക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപ്പാക്കിയ സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതായി വി.സി. പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബി.എഡ്. പരീക്ഷയിലാണ് ആദ്യമായി ബാര്‍കോഡ് പരീക്ഷിച്ചത്. ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനകം മാര്‍ക്ക് ലിസ്റ്റ് നല്‍കാനും കഴിഞ്ഞു. പിന്നീട് മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും പി.ജി. പരീക്ഷകള്‍ക്കും ഇതുപയോഗിച്ചു. ഫലപ്രഖ്യാപനച്ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, മറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ആര്‍. റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഡി.എസ്.ടി. പ്രൊജക്ട് ഒഴിവുകളിലേക്ക് 31 വരെ അപേക്ഷിക്കാം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ ഡി.എസ്.ടി.-പഴ്‌സ് (പ്രമോഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് എക്‌സലന്‍സ്) പ്രൊജക്ടിലുള്ള ഒഴിവുകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഒരു സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അഞ്ച് പ്രൊജക്ട് അസോസിയേറ്റ്, ഒരു ലാബ് അസിസ്റ്റന്റ്/ ടെക്‌നീഷ്യന്‍ എന്നിവരുടെ ഒഴിവുകളിലേക്ക് നാല് വര്‍ഷത്തേക്കോ പദ്ധതിപൂര്‍ത്തീകരണം വരേക്കോ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. വിലാസം: ഡോ. അബ്രഹാം ജോസഫ്, സീനിയര്‍ പ്രൊഫസര്‍, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല-673635. ഫോണ്‍: 9447650334., Email: abrahamjoseph@uoc.ac.in.

പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്. (2000 മുതല്‍ 2003 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ ഫെബ്രുവരി അഞ്ചിന് നടക്കും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല.

സര്‍വകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷ്ണല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ ജനുവരി 22-ന് തുടങ്ങും.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 26 മുതല്‍ വീണ്ടും നല്‍കും. പിഴയില്ലാതെ ജനുവരി അഞ്ച് വരെയും 180 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 19-ന് തുടങ്ങും.

പരീക്ഷാഫലം

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എ. ഇക്കണോമിക്‌സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

ഹാള്‍ടിക്കറ്റ്

ജനുവരി അഞ്ചിന് തുടങ്ങുന്ന വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്. 2019-22 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, ബി.എ., ബി.എസ് സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്. 2018 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023, ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്. 2019-2020 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!