Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദപ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; University of Calicut approves four-year integrated degree program in law

നാലുവര്‍ഷ ബിരുദപ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല , കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാലയായി കാലിക്കറ്റ്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. പുതിയ ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം നേരത്തേ തന്നെ കാലിക്കറ്റില്‍ നടത്തിയിരുന്നു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. ഗവേഷണ നിയമാവലി 2023-ലെ ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി. സ്വാശ്രയ കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. നിബന്ധനകളോടെ എമിരറ്റസ് പ്രൊഫസര്‍മാരെയും ഗവേഷണ ഗൈഡാക്കാനും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡി. പ്രവേശനത്തിനും അനുമതി നല്‍കുന്നതാണ് പുതിയ നിയമാവലി. ചര്‍ച്ചയില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. ടി. വസുമതി,  ഡോ. പി.പി. പ്രദ്യുമ്‌നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

പ്രൊജക്റ്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്റ്റ് വര്‍ക്കുകള്‍ ആറാം സെമസ്റ്റര്‍ സെമസ്റ്റര്‍ പരീക്ഷാ രജിസ്ട്രേഷന്‍ പ്രിന്റൗട്ട് സഹിതം 25-ന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടാതാണ്. വിലാസം:- ദി ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍ – 673 635, ഫോണ്‍:- 0494 2400288, 2407356.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തിനു കീഴില്‍ എം.എ. അറബിക്, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. സോഷ്യോളജി, എം.കോം., എം.എസ് സി. മാത്തമാറ്റിക്‌സ് എന്നീ പി.ജി. പ്രോഗ്രാമുകള്‍ക്ക് 2020-ല്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ 2022 (ഡിസ്റ്റന്‍സ് മോഡ്) പ്രവേശനത്തിന്റെ ഒപ്പം പ്രൈവറ്റ് രജിസ്ട്രേഷന്‍ മോഡില്‍ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെയും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് / മാര്‍ക്ക്ലിസ്റ്റുകളുടെയും ഒറിജിനലും പകര്‍പ്പുകളും, മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ ശരി പകര്‍പ്പ്, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ നല്‍കിയ ഐഡന്റിറ്റി കാര്‍ഡ്, പുനഃപ്രവേശന ഫീസായ ?815/- രൂപ അടവാക്കിയ ചലാന്‍ രസീത് എന്നിവ സഹിതം സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ നേരിട്ട് വന്ന് പുനഃപ്രവേശം നേടാവുന്നതാണ്. പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 100/- രൂപ പിഴയോടെ 19 വരെയും 500/- രൂപ അധിക പിഴയോടെ 24 വരെയും പുനഃപ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍:- 0494 2400288, 2407356.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി – ഹാള്‍ടിക്കറ്റ്

സര്‍വകലാശാലാ ക്യാമ്പസില്‍ 14-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.എ. / ബി. എസ് സി. / ബി.സി.എ. / ബി.കോം. / ബി.ബി.എ. (CCSS-UG 2009 മുതല്‍ 2013 വരെ പ്രവേശനം) ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.കോം. / ബി.ബി.എ. (CBCSS-UG 2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!