കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വയനാട് ദുരന്തത്തില്‍ അനുശോചിച്ച് സര്‍വകലാശാലാ സമൂഹം

വയനാട് ദുരന്തത്തില്‍ അനുശോചിച്ച് സര്‍വകലാശാലാ സമൂഹം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലയുടെ അധ്യാപക പരിശീലന കേന്ദ്രത്തിലെയും മറ്റു ചില കോളേജുകളിലെയും വിദ്യാര്‍ഥികള്‍ ദുരന്തത്തിനിരയായി എന്നത് അത്യധികം ദുഖമുണ്ടാക്കുന്നതാണ്. സര്‍വകലാശാലക്ക് കീഴിലെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും മഴക്കെടുതി ദുരന്തങ്ങളുണ്ടായിട്ടുണ്ട്. പരീക്ഷകൾ, മൂല്യനിര്‍ണയ ക്യാമ്പുകൾ,  ആഘോഷപരിപാടികൾ എന്നിവ സർവകലാശാല മാറ്റിവെച്ചു. ദുരന്തഫലങ്ങളനുഭവിക്കുന്ന വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും സഹായിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

സി.ഡി.എം.ആർ.പി. സന്ദർശിച്ച് വിദേശ സംഘം 

കാലിക്കറ്റ് സർവകലാശാലയിലെ സി.ഡി.എം.ആർ.പി. (കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) പ്രവർത്തങ്ങൾ കണ്ടറിയാൻ ന്യൂയോർക്കിലെ സർവകലാശാലാ സംഘം. ന്യൂയോർക്ക് അഡൽഫി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എട്ടംഗ സംഘമാണ് കാലിക്കറ്റ് ക്യാമ്പസിൽ എത്തിയത്. സി.ഡി.എം.ആർ.പി. വഴി പരിശീലനം നേടി തൊഴിൽ ലഭ്യമായ ബുദ്ധിവികാസ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുമായും രക്ഷിതാക്കളുമായും ഇവർ സംവദിച്ചു. ഇവിടെ നൽകുന്ന സമഗ്ര പരിശീലനത്തെ ഇവർ അഭിനന്ദിച്ചു. ന്യൂയോർക്ക് അഡൽഫി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. സ്റ്റീഫൻ ഷോർ, സൈക്കോതെറാപ്പിസ്റ്റായ സ്റ്റുവർട് ജി ബെന്നറ്റ് എന്നിവർ നേതൃത്വം നൽകി. സി.ഡി.എം.ആർ.പിയുമായി സഹകരണത്തിന് ഇവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രനുമായി സംഘം ചർച്ച നടത്തി. മുൻ വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ് ബഷീർ, സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. ബേബി ഷാരി, മുൻ ഡയറക്ടർ മണികണ്ഠൻ, സ്‌പെഷ്യൽ എജുക്കേറ്റർ ജെ.ടി. ഷാനിബ തുടങ്ങിയവർ സംസാരിച്ചു. സർവകലാശാലാ ഇ.എം.എം.ആർ.സി., സി.എച്ച്.എം.കെ. ലൈബ്രറി എന്നിവിടങ്ങളിലും വിദേശ സംഘം സന്ദർശനം നടത്തി.

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ നിന്നു വിരമിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ചാന്ദ്‌നിക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, കെ.പി. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആഗസ്റ്റ് രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലയുടെ ആഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.

നാലാം സെമസ്റ്റർ പി.ജി. മൂല്യനിർണയ ക്യാമ്പുകൾ മാറ്റി

പ്രതികൂല കാലാവസ്ഥ കാരണം കാലിക്കറ്റ് സർവകലാശാലയുടെ നാലാം സെമസ്റ്റർ പി.ജി. മൂല്യനിർണയ ക്യാമ്പുകൾ  മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ബിരുദ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 

2024 – 25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് അതത് കോളേജുകളിൽ സ്ഥിരപ്രവേശനം നേടുന്നതിനുള്ള സമയം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നു മണി വരേക്ക് നീട്ടി. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

സർവകലാശാലാ എഞ്ചിനീറിങ് കോളേജിലെ ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാല എഞ്ചിനീറിങ് കോളേജിൽ ( IET ) 2024 – 2025 അധ്യയന വർഷത്തെ ബി.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്, മെക്കാനിക്കൽ എഞ്ചിനീറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് ആണ് പ്രവേശനം തുടങ്ങിയത്. KEAM റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് cee.kerala.gov.in. വെബ്‌സൈറ്റ് വഴി UCC എന്ന കോളേജ് കോഡ് ഉപയോഗിച്ച് കോളേജിലെ വിവിധ കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകാവുന്നതാണ്. എഞ്ചിനീറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് : 9567172591

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. അറബിക് പ്രോഗ്രാമിൽ മണിക്കൂർ വേതനടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് (ഒരു ഒഴിവ്) അഭിമുഖം നടത്തുന്നു. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9446254092.

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം (എല്ലാ എഡീഷനുകളിലും നൽകാൻ താത്‌പര്യം)

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ മൂന്ന് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകൾ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ‘കെമിക്കൽ / ബയോസെൻസിംഗ് ഡിവൈസ് യൂസിങ് ഇലക്ട്രോകെമിക്കൽ ടെക്‌നിക്‌സ്’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലും ‘സിന്തസിസ്, സെല്ഫ് അസംബ്ലി ആന്റ് പ്രൊപ്പൽഷൻ ഓഫ് ആനിസോട്രോപിക് കോളോയിഡ്സ്’ എന്ന  വിഷയത്തിൽ ഡോ. കെ. പി. സുഹൈലിന് കീഴിലുമാണ് ഒഴിവുകൾ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് തലവന്റെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫാഷൻ ആന്റ് ടെക്സ്റ്റൈൽ ഡിസൈനിങ്, അഞ്ചാം സെമസ്റ്റർ ബി.എം.എം.സി. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top