കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബിരുദ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

ബിരുദ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

കാലിക്കറ്റ് സർവകലാശാല പുതിയതായി ആരംഭിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ (CUFYUGP) ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സുകളുടെ പാഠപുസ്തകങ്ങളുടെ പ്രകാശനം വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർവഹിച്ചു. സിൻഡിക്കേറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകങ്ങൾ കൈമാറി.  ഇംഗ്ലീഷ് കോഴ്സുകളുടെ ആറ് പാഠപുസ്തകങ്ങളും മലയാളം കോഴ്സ്സുകളുടെ മൂന്ന് പാഠപുസ്തങ്ങളുമാണ് പ്രകാശനം ചെയ്തത്. കാലിക്കറ്റ് സർവകലാശാല പബ്ലിക്കേഷൻ വിഭാഗം, കാലിക്കറ്റ് സർവകലാശാലയുടെ പുസ്തക വിതരണക്കാരായ സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറുമായി ചേർന്നാണ് ഇത്തവണ പുസ്തകങ്ങൾ തയ്യാറാക്കിയത്. ചടങ്ങിൽ സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ്, പബ്ലിക്കേഷൻ ഓഫീസർ ഇൻ ചാർജ് ഡോ. റീഷ കാരള്ളി, സെൻട്രൽ കോ-ഓപ്പറേറ്റിവ് സ്റ്റോർ സെക്രട്ടറി ബവേഷ്, പബ്ലിക്കേഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

എം.എഡ്. പ്രവേശനം 2024: ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യയന വർഷത്തെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചു മണി വരേയ്ക്ക് നീട്ടി. ഫോണ്‍ : 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

പ്രോമിസിങ് യങ്സ്റ്റേഴ്സ് കോച്ചിങ് ക്യാമ്പ്

കാലിക്കറ്റ് സർവകലാശാലാ കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രോമിസിങ് യങ്സ്റ്റേഴ്സ് കോച്ചിങ് ക്യാമ്പ് സെപ്റ്റംബർ 25 ( ഫുട്ബോൾ ), ഒക്ടോബർ 3 ( അത്‌ലറ്റിക്സ് ), 14 ( വോളിബോൾ ) തീയതികളിൽ സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. ഒന്നാം വർഷ ഡിഗ്രി പ്രവേശനം ലഭിച്ചവർ ഉൾപ്പെടെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ അതത് കോളേജ് പ്രിൻസിപ്പലിന്റെ ശുപാർശ കത്തും സ്പോർട്സ് കിറ്റും സഹിതം നിശ്ചിത തീയതികളിൽ സെലക്ഷൻ ട്രയൽസിന് രാവിലെ 9 മണിക്ക് സർവകലാശാലാ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്.

പരീക്ഷ റദ്ദാക്കി

അഫിലിയേറ്റഡ് കോളേജുകളിൽ ആഗസ്റ്റ് 13-ന് നടന്ന എട്ടാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം. എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി – BOT8IB27 – Angiosperm Morphology, Taxonomy, Forest Botany & Plant Resources Part II പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ ഒക്ടോബർ ഏഴിന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ അപേക്ഷ

സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ (CBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.കോം., ബി.ബി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 25 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CUCSS – 2020 പ്രവേശനം മുതൽ ) ഫുൾ ടൈം ആന്റ് പാർട്ട് ടൈം – എം.ബി.എ. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 18 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ നാല് മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷൾ സെപ്റ്റംബർ 24 – ന് തുടങ്ങും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.

രണ്ടാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 25 – ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

രണ്ടാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും രണ്ടാം വർഷ ( 2016 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top