HIGHLIGHTS : Calicut University News; Undergraduate Admissions at ITSR

ഐ.ടി.എസ്.ആറില്‍ ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.ടി.എസ്.ആര്‍.) നാലുവര്‍ഷ (CUFYUGP) ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എ. സോഷ്യോളജി, ബി.കോം. എന്നീ ഹോണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ആകെ സീറ്റ്: 65
അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. admission.uoc.ac.in എന്ന പോര്‍ട്ടലില്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. അപേക്ഷാഫോം ചെതലയത്തുള്ള ഐ.ടി.എസ്.ആര്‍. ഓഫീസിലും സര്‍വകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 വരെ ഡയറക്ടര്‍, ഐ.ടി.എസ്.ആര്‍. ചെതലയം പി.ഒ., സുല്‍ത്താന്‍ബത്തേരി, വയനാട് – 673592 എന്ന മേല്‍വിലാസത്തില്‍ സ്വീകരിക്കും
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 6282064516, 9645598986, 8879325457, 9744013474.
ബി.എസ് സി. കോസ്റ്റിയൂം
ആന്റ് ഫാഷന്‍ ഡിസൈനിങ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ കോസ്റ്റിയൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശനവിഭാഗം വെബ്‌സൈറ്റ് വഴിയാണ് ബി.എസ് സി. കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിങിന് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0494 2400 540.
ചരിത്ര പഠനവകുപ്പില്‍
പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്കള്ള അഭിമുഖം മെയ് 29-ന് രാവിലെ 10.30-ന് നടക്കും. അപേക്ഷകര്‍ യോഗ്യതാ രേഖകളും സംവരണത്തിനാവശ്യമായ രേഖകളും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
ഹാള്‍ടിക്കറ്റ്
ജൂണ്‍ പത്തിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (2019 മുതല്‍ 2023 വരെ പ്രവേശനം) (CBCSS – UG) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS – UG) ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 16-ന് തുടങ്ങും. സമയം രാവിലെ 9.30. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു