കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ബിരുദ പ്രവേശനം 2025; ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10 വരെ

ബിരുദ പ്രവേശനം 2025; ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10 വരെ

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 10-ന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. ( സി.യു. – സി.ഇ.ടി. ) പ്രവേശന തീയതി നീട്ടി

2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., എൽ.എൽ.എം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 15-ന് വൈകീട്ട് നാല് മണി വരേയ്ക്കും സര്‍വകലാശാലാ സെന്റര്‍ / അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ്.സി. ഫോറന്‍സിക് സയന്‍സ്, എം.എസ്.സി. ജനറൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 12-ന് വൈകീട്ട് നാല് മണി വരേയ്ക്കും നീട്ടി. ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് പഠനവകുപ്പ് / കോളേജ് / സെന്ററുമായി ബന്ധപ്പെടണം. അതത് സംവരണ വിഭാഗങ്ങളിലെ (സ്പോര്‍ട്ട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള്‍ ഇന്ത്യാ ക്വാട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകൾക്ക് പുറമെയുള്ളവ ഒഴി കെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പ്രവേശനത്തിനായി പരിഗണിക്കും. ഇ-മെയിൽ : cucet@uoc.ac.in, ഫോണ്‍ : 0494 2660600, 2407017, 2407016.

എം.എഡ്. പ്രവേശനം 2025: സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം 

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 12 വൈകീട്ട് നാല് മണി വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. – 410/- രൂപ, മറ്റുള്ളവർ 875/- രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ  ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ് കാറ്റഗറി പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പ്രൊഫസർ ഡോ. സി.ഡി. രവികുമാറിന് കീഴിൽ നോൺ എൻട്രൻസ് കാറ്റഗറി പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നൊഴിവാണുള്ളത് (ജെ.ആർ.എഫ്. – 01, അഫിലിയേറ്റഡ് കോളേജ് അധ്യാപകർ – 02). താത്പര്യമുള്ളവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 20 വരെ പഠനവകുപ്പിൽ നേരിട്ടോ physics.office@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിലേ അപേക്ഷ സമർപ്പിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അഭിമുഖ തീയതി, സമയം എന്നിവ പിന്നീടറിയിക്കും.

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ വിവിധ യു.ജി. / പി.ജി. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകൾക്ക് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 10 – നും എം.സി.എ., എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് 12-ന് രാവിലെ 10 മണിക്കും സെന്ററിൽ ഹാജരായി പ്രവേശനം നേടാം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ : 8594039556, 9656913319.

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.സി.എ. സ്പോട്ട് അഡ്മിഷൻ

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ. പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 10-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.

പേരാമംഗലം എസ്.എം.എസ്സിൽ എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 15-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കാലിക്കറ്റ് സർവകലാശാലാ ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും KMAT ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. ( എച്ച് ) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ : 7012812984, 8848370850.

വടകര സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.എസ് സി. സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ : 9846564142, 9446993188.

ഡോ. ജോൺ മത്തായി സെന്ററിൽ അധ്യാപക നിയമനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ ദിവസ / മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി – 1,  ഇംഗ്ലീഷ് – 1) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 16-ന് നടക്കും. ഇംഗ്ലീഷ് വിഷയത്തിലേക്കുള്ള അഭിമുഖം രാവിലെ 10.30-നും ഹിന്ദി വിഷയത്തിലേക്കുള്ള അഭിമുഖം 2.30-നും നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പുനഃപരീക്ഷ

തൃശ്ശൂർ കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ 2025 ഏപ്രിൽ നാലിന് CUFYUGP – 2024 പ്രവേശനം വിദ്യാർഥികൾക്ക് നടത്തിയ രണ്ടാം സെമസ്റ്റർ ‘BHA2MN101 – Hospitality Business Marketing’ – Minor 3, (QP Code : D 122847) പേപ്പർ ഏപ്രിൽ 2025 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സെപ്റ്റംബർ 22-ന് നടക്കും. സമയം 1.30 മുതൽ 3.30 വരെ.

പ്രോജക്ട് മൂല്യനിർണയവും വൈവയും

നാലാം സെമസ്റ്റർ (CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2025 പ്രോജക്ട് / ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും സെപ്റ്റംബർ 22-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

നാലാം സെമസ്റ്റർ (2011 സ്‌കീം – 2011 മുതൽ 2014 വരെ പ്രവേശനം) എം.ടെക്. കമ്പ്യൂട്ടർ എയ്ഡഡ് പ്രോസസ്സ് ഡിസൈൻ ( കെമിക്കൽ എഞ്ചിനീയറിങ് ) പ്രോഗ്രാം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (PG – CCSS – 2022, 2023 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 29 വരെയും 200/- രൂപ പിഴയോടെ ഒക്ടോബർ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 15 മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) എം.ആർക്. ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 25 വരെയും 200/- രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 15 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (CCSS – 2023 പ്രവേശനം) എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

എം.ബി.എ. – ഒന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ജനുവരി 2025 റഗുലർ പരീക്ഷകളുടെയും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ – നാലാം സെമസ്റ്റർ (2022, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top