കാലിക്കറ്റ് സർവകലാശാല വാർത്തകൾ; യു.ജി.സി. തീയതി നീട്ടി കാലിക്കറ്റിന്റെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് 10 വരെ അപേക്ഷിക്കാം

യു.ജി.സി. തീയതി നീട്ടി കാലിക്കറ്റിന്റെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് 10 വരെ അപേക്ഷിക്കാം

യു.ജി.സി. തീയതി നീട്ടി നല്‍കിയതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 10 വരെ അവസരം. ഹിസ്റ്ററി, സോഷ്യോളജി എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി എന്നീ രണ്ടു വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും രജിസ്റ്റര്‍ ചെയ്യാം. വിശദമായ പ്രോസ്‌പെക്ടസ്, ബ്രോഷറുകള്‍, അപേക്ഷാ ലിങ്ക് എന്നിവ cdoe.uoc.ac.in യില്‍ ലഭ്യമാണ്.
ഫീസിളവിന് അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം കേരള സര്‍ക്കാരിന്റെ ഇ-ഗ്രാന്റസ് പോര്‍ട്ടല്‍ വഴിയും ഇളവിന് അപേക്ഷിക്കണം.
സ്വദേശത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും പഠിക്കാവുന്ന രീതിയിലാണ് പ്രോഗ്രാമുകള്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രായപരിധിയില്ല. റഗുലര്‍ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കും തിരിച്ചും മാറാന്‍ അവസരം ഉണ്ടാകും. നിലവില്‍ കോളേജില്‍ പഠനം നടത്തുന്നവര്‍ക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓണ്‍ലൈന്‍ വഴി പഠനം നടത്താനും അവസരമുണ്ട്.
ഫോണ്‍: 0494 2407356, 2660600, ഇ-മെയില്‍: cdoeonline@uoc.ac.in, വെബ്‌സൈറ്റ്: cdoe.uoc.ac.in

ഗസ്റ്റ് അധ്യാപകനിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ 2026-27 അധ്യയനവര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റീഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ഏപ്രില്‍ 13-നകം ലഭ്യമാക്കണം. വിലാസം: പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം-673635. ഇ മെയില്‍: cpe@uoc.ac.in, 9847206592.

സൂക്ഷ്മപരിശോധനാഫലം

2025 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2022 മുതല്‍ 2024 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എ. ഫിലോസഫി നവംബര്‍ 2025, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 (2014 പ്രവേശനം), സെപ്റ്റംബര്‍ 2025 (2015 പ്രവേശനം) പരീക്ഷകള്‍ ഏപ്രില്‍ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

എം.എ. പ്രോഗ്രാമുകളായ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, എം.എസ് സി. പ്രോഗ്രാമുകളായ മൈക്രോബയോളജി, ഹോംസയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയുടെ നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.  

അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ ക്രിക്കറ്റ് കിരീടം ചാമ്പ്യന്മാരായ കാലിക്കറ്റിന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സമ്മാനിക്കുന്നു

Share news
error: Content is protected !!
Scroll to Top