HIGHLIGHTS : Calicut University News; UG General Foundation Courses
അഫിലിയേറ്റഡ് കോളേജുകള്‍ തിരഞ്ഞെടുത്തിട്ടുള്ള ഒന്നാം സെമസ്റ്റര്‍ ബിരുദത്തിനുള്ള (സി.യു.എഫ്.വൈ.യു.ജി.പി. 2024 പ്രവേശനം) ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സസ് ആന്‍ഡ് ഡിസിപ്ലിന്‍ സ്‌പെസിഫിക് ഫൗണ്ടേഷന്‍ കോഴ്‌സസ് രജിസ്‌ട്രേഷന്‍ ലിങ്ക് ഒമ്പത് വരെ കോളേജ് പോര്‍ട്ടലില്‍ ലഭ്യമാകും.
ബി.ടെക്. പ്രിന്റിങ് ടെക്‌നോളജി
സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രിന്റിങ് ടെക്‌നോളജിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് അഞ്ചിന് രാവിലെ 11-ന് കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി എക്‌സാമിനേഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അസല്‍ രേഖകള്‍ സഹിതമെത്തി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 9567172591, 9188400223.
കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയില്‍
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനകേന്ദ്രമായ കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ., എം.സി.എ. ജനറല്‍/ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകീട്ട് നാല് മണിക്കകം സെന്ററില്‍ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി., മത്സ്യബന്ധന കുടുംബങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.
എം.എ. എപ്പിഗ്രാഫി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ മാനുസ്‌ക്രിപ്റ്റ് റെപോസിറ്ററി ആന്‍ഡ് മള്‍ട്ടിഡിസിപ്ലിനറി റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ച എം.എ. എപ്പിഗ്രാഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി സ്വാശ്രയ കോഴ്‌സില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 5-ന് രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ : 9946365600
സൂക്ഷ്മപരിശോധനാഫലം
ഡിസംബര്‍ 2023-ല്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എം.എഡ്. പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. മാര്‍ച്ച് 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം പഠനക്കുറിപ്പ് വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2023 അധ്യയനവര്‍ഷം പ്രവേശനം നേടിയ ബിരുദവിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ പഠനസാമഗ്രികള്‍ ക്ലാസ് നടക്കുന്ന ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗത്തില്‍ നിന്നനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതമെത്തി ഇവ കൈപ്പറ്റാം. വിശദവിവരങ്ങള്‍ sde.uoc.ac.in
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു