കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാല പൊതുസമൂഹത്തിനായി തുറക്കുന്നു; ശാസ്ത്രയാന്‍-ഓപ്പണ്‍ ഹൗസ് സൗജന്യ പ്രദര്‍ശനം

സര്‍വകലാശാല പൊതുസമൂഹത്തിനായി തുറക്കുന്നു; ശാസ്ത്രയാന്‍-ഓപ്പണ്‍ ഹൗസ് സൗജന്യ പ്രദര്‍ശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പദ്ധതികളും പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ ത്രിദിന സൗജന്യ പ്രദര്‍ശനമൊരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളില്‍ സര്‍വകലാശാലാ കാമ്പസിനകത്തും പഠനവകുപ്പുകളിലുമായാണ് പരിപാടി. ഗവേഷണ ലാബുകള്‍, സസ്യോദ്യാനം, പഠനവകുപ്പ് മ്യൂസിയങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കാനും അടുത്തറിയാനും അവസരമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമയം.
സര്‍വകലാശാലാ വകുപ്പുകള്‍ക്ക് പുറമെ ഐ.എസ്.ആര്‍.ഒ., കോഴിക്കോട് മെഡിക്കല്‍ കോളേജ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.എഫ്.ഐര്‍.ഐ., സി.ഡബ്ല്യു.ആര്‍.ഡി.എം., കൊച്ചിന്‍ റിഫൈനറീസ്, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും.

സ്പോര്‍ട്സ് കോണ്‍വൊക്കേഷന്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് അഭിനന്ദനം

കാലിക്കറ്റ് സര്‍വകലാശാലാ സ്പോര്‍ട്സ് കോണ്‍വൊക്കേഷന്‍ 2023 10-ന് രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി അഖിലേന്ത്യാ തലത്തില്‍ വിവിധ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളെ ചടങ്ങില്‍ ആദരിക്കും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ സര്‍വകലാശാലാ താരങ്ങളെയും പൂര്‍വവിദ്യാര്‍ഥികളെയും അനുമോദിക്കും. അന്തര്‍ സര്‍വകലാശാലാ തലത്തില്‍ മികച്ച കോളേജുകള്‍ക്കുള്ള ബെസ്റ്റ് കോളേജ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്,  കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും 2024 ജനുവരി 4-ന് തുടങ്ങും.

എസ.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2024 ജനുവരി 3-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.


പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെഡിക്കല്‍ മൈക്രോ ബയോളജി ഏപ്രില്‍ 2018, മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2017 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top