Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വിദൂരവിഭാഗം കലാ-കായികോത്സവം സ്വാഗത സംഘമായി

HIGHLIGHTS : Calicut University News; The Far Division Arts and Sports Festival became the welcome group

വിദൂരവിഭാഗം കലാ-കായികോത്സവം സ്വാഗത സംഘമായി

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം കലാ-കായികമേളക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സമിതിയുടെ ചെയര്‍മാന്‍ സിന്‍ഡിക്കേറ്റംഗം എ.കെ. രമേഷ് ബാബുവാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥാണ് കണ്‍വീനര്‍. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ കായികമേളയും ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ കലാമേളയും സര്‍വകലാശാലാ കാമ്പസിലാണ് നടത്തുക. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സര്‍വകലാശാല സംഘടിപ്പിക്കുന്ന പരിപാടിയില്‍ മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സ്വാഗതസംഘം രൂപവത്കരണ യോഗം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. ജി. റിജുലാല്‍, ഡോ. പി. റഷീദ് അഹമ്മദ്, സെനറ്റംഗം വിനോദ് നീക്കാംപറമ്പത്ത്, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദലി, സര്‍വകലാശാലാ കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, പാരലല്‍ കോളേജ് അസോസിയേഷന്‍ ഭാരവാഹി എ. പ്രഭാകരന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാക്കണ്ടിമീത്തല്‍ സെക്ഷന്‍ ഓഫീസര്‍ പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

വിദ്യാര്‍ഥിയുടെ മരണം : ആഭ്യന്തരാന്വേഷണത്തിന് സമിതി

കാലിക്കറ്റ് സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിക്കാനിടയായ സംഭവത്തില്‍ ആഭ്യന്തരാന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സമിതിയെ ചുമതലപ്പെടുത്തിയതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു.  എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ പി. ഷെഹന്‍ (22) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുളത്തില്‍ മരിച്ചത്. സര്‍വകലാശാലാ സെക്യൂരിറ്റി ഓഫീസര്‍ ഇതു സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷെഹാനൊപ്പം സംഭവസമയത്ത് ഉണ്ടായിരുന്ന മറ്റുവിദ്യാര്‍ഥികളോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വി.സി. അറിയിച്ചു. ഷെഹാന്റെ മരണത്തില്‍ ബുധനാഴ്ച സര്‍വകലാശാലാ കാമ്പസില്‍ അനുശോചനയോഗം ചേര്‍ന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.

തിരൂര്‍ തുഞ്ചന്‍ ഗവ. കോളേജിന് ഇരട്ടക്കിരീടം

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നടന്ന പുരുഷവിഭാഗം റഗ്ബി ചാമ്പ്യന്‍ഷിപ്പിലും ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പിലും ജേതാക്കളായി തിരൂര്‍ ടി.എം.ജി. കോളേജിന് ഇരട്ടക്കിരീടം. ഒരേ ദിവസം നടന്ന ഫൈനലില്‍  രണ്ടിലും വിജയിച്ചാണ് ഈ തീരദേശ സര്‍ക്കാര്‍ കോളേജ് ചാമ്പ്യന്മാരായത്. രണ്ടിനങ്ങളിലും കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനാണ് റണ്ണേഴ്സ് അപ്പ്. വനിതാ വിഭാഗം റഗ്ബി ടീമിലുള്‍പ്പെടെ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്ക് 15 കായിക താരങ്ങള്‍ ടി.എം.ജി. കോളേജില്‍ നിന്ന് ഇടം നേടിയിട്ടുണ്ട്. ഖൊ- ഖൊ മത്സരത്തിന്റെ  മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ആദില്‍ലും  റഗ്ബി ചാമ്പ്യന്‍ഷിന്റെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷബാനും ടി.എം.ജി. കോളേജ് വിദ്യാര്‍ഥികളാണ്.

ഹെര്‍ബേറിയം അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ ഹെര്‍ബേറിയം അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി 6-ന് രാവിലെ 9.30-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. മലയാളം മെയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍ 2023 ജനുവരി 4-ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

അദീബി ഫാസില്‍ മാര്‍ക്ക് ലിസ്റ്റ്

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ 22 മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 2023 ജനുവരി 11 വരെ അപേക്ഷിക്കാം.

പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച ചലാന്‍ രശീതി സഹിതം ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 2023 ജനുവരി 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2023 ജനുവരി 9-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!