Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നീന്തല്‍ പരിശീലനം ഏപ്രില്‍ 3-ന് തുടങ്ങും

HIGHLIGHTS : Calicut University News; Summer coaching camp swimming training will start on 3rd April

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നീന്തല്‍ പരിശീലനം ഏപ്രില്‍ 3-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ നീന്തല്‍ പരിശീലനം ഏപ്രില്‍ 3-ന് തുടങ്ങും. 6 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്തതും ഏപ്രില്‍ 3-ന് മുമ്പായി ഫീസടച്ച ചലാന്‍ രശീതി സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഏപ്രില്‍ മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ഇന്‍സ്റ്റന്റ് വെബ്‌പെയ്‌മെന്റ് ഓപ്ഷനില്‍ DPE007-FEE FOR SUMMER COACHING IN SWIMMING എന്ന ഹെഡില്‍ ആണ് ഓണ്‍ലൈനായി ഫീസ് അടവാക്കേണ്ടത്. ഫോണ്‍ 9961690270, 9961509832.

sameeksha-malabarinews

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റീഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 3-നകം സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എം.എസ് സി. ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അപേക്ഷ ഏപ്രില്‍ 17-നകം സമര്‍പ്പിക്കണം. എന്‍ട്രസ് പരീക്ഷയുടെ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലംപ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!