കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരൂര്‍ ക്യാമ്പസിൽ എം.എ., എം. എസ്. ഡബ്ല്യു., പി. ജി. ഡിപ്ലോമ പ്രവേശനം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരൂര്‍ ക്യാമ്പസിൽ എം.എ., എം. എസ്. ഡബ്ല്യു., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ തിരൂർ പ്രാദേശിക ക്യാമ്പസിൽ 2025-2026 അദ്ധ്യയന വർഷത്തെ വിവിധ എം.എ., എം. എസ്. ഡബ്ല്യു., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രിൽ 30ന് നടക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് വിവിധ എം. എ. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16. സംസ്‌കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, അറബിക്, ഹിന്ദി, ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, മലയാളം, സോഷ്യല്‍ വര്‍ക്ക് എന്നിവയിലാണ് പി ജി പ്രോഗ്രാമുകള്‍. പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി പ്രോഗ്രാമും ലഭ്യമാണ്.

പ്രവേശനം എങ്ങനെ?
എം. എ. പ്രോഗ്രാമുകൾ: സംസ്‌കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, അറബിക്, ഹിന്ദി, ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, മലയാളം എന്നിവയാണ് തിരൂർ ക്യാമ്പസിലെ എം.എ. പ്രോഗ്രാമുകൾ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഓരോ പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ വർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. മൂന്ന് വര്‍ഷ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ വിജയിച്ച് (നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2025 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2025 ആഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

എം. എസ്. ഡബ്ല്യു. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (സിസ്വാറ്റ്) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. എസ്. സി., എസ്. ടി., ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.

പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

അവസാന തീയതി ഏപ്രിൽ 16
പി. ജി., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 16ന് മുമ്പായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. സ്പോട്ട്/ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്ന തിനും www.ssus.ac.in സന്ദർശിക്കുക.

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് (2021 മുതല്‍ 2024 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2024, ഒന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് സപ്ലിമെന്ററി ഒക്ടോബര്‍ 2023 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാംവര്‍ഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് റഗുലര്‍, രണ്ടാംവര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 25 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

വിദൂരവിഭാഗം തിരിച്ചറിയല്‍കാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകള്‍ക്ക് 2023 പ്രവേശന ബാച്ചിനോടൊപ്പം നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനം, സ്ട്രീ ചേഞ്ച് എന്നിവ നേടിയ യു.ജി വിദ്യാര്‍ഥികള്‍ക്കും എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. അറബിക്, എം.എസ് സി. മാത്തമാറ്റിക്‌സ്, എം.കോം. പി.ജി. പ്രോഗ്രാമുകള്‍ക്ക് 2023 പ്രവേശന ബാച്ചിനോടൊപ്പം നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനം നേടിയവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദൂരവിഭാഗം വെബ്‌സൈറ്റില്‍ sde.uoc.ac.in ലിങ്ക് ലഭ്യമാണ്. അവസാന തീയതി ഏപ്രില്‍ 14.

പ്രൊജക്ട് വൈവ

ആറാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് ഏപ്രില്‍ 2025 പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ്, പ്രൊജക്ട് വൈവ എന്നിവ 29-ന് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ. അറബിക് ആന്റ് ഇസ്ലാമിക് ഹിസ്റ്ററി ഡബിള്‍ മേജര്‍ (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലര്‍ ഏപ്രില്‍ 2025 പരീക്ഷ ഏപ്രില്‍ മൂന്നിന് തുടങ്ങും. ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെയാണ് ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷ. സമയക്രമം വെബ്‌സൈറ്റില്‍.

Share news
error: Content is protected !!
Scroll to Top