
കായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തരപരിശീലനം-ജോണ്‍ ഗ്രിഗറി കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് കാലിക്കറ്റ് സര്‍വകലാശാല
കായിക നേട്ടങ്ങള്‍ക്കായി നിരന്തമായ പരിശീലനവും ലക്ഷ്യബോധവും ആവശ്യമാണെന്ന് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബ് മുഖ്യപരിശീലകന്‍ ജോണ്‍ ചാള്‍സ് ഗ്രിഗറി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യത്തിലെത്താന്‍ ദിവസവും പരിശീലനം ആവശ്യമാണ്. അത് വിട്ടുവീഴ്ചയില്ലാതെ ചെയ്യണമെന്നും ഗ്രിഗറി പറഞ്ഞു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സര വിജയികള്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, സ്‌പോര്‍ട്‌സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകള്‍ക്കുള്ള ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. 3077 പോയിന്റോടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഓവറോള്‍ വിഭാഗം ഒന്നാം സ്ഥാനം നേടി. കൊടകര സഹൃദയ കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവയാണ് ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. 1312 പോയിന്റോടെ തൃശ്ശൂര്‍ വിമല കോളേജാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാര്‍. ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കോളേജ് കൊടകര എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് 1874 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര എന്നിവയാണ് ഈ വിഭാഗത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാര്‍. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എം.ബി. ഫൈസല്‍, ഡോ. ടി. വസുമതി, ടി.ജെ. മാര്‍ട്ടിന്‍, എ.കെ. അനുരാജ്, പി. മധുകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ബിജു ലോണ, ഡോ. ജി. ബിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ജി. ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് ( PG – CAP ) വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം – റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ഓൺലൈൻ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കണം. പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ അപേക്ഷകരെ പരിഗണിക്കൂ. മുൻപ് പിഴ കൂടാതെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് തിരുത്തൽ സൗകര്യം ഉണ്ടായിരിക്കും, എന്നാൽ അവരെ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കില്ല. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 780/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 505/- രൂപ. 2024 – 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600.
സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ബി.ടെക്. സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്കും മറ്റു ബ്രാഞ്ചുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ രണ്ടുദിവസങ്ങളിലും നടക്കും. KEAM റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനത്തിന് അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9567172591.
എം.ബി.എ. സീറ്റൊഴിവ്
വാടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ബിരുദ തലത്തിൽ 50 ശതമാനം മാർക്ക് (എസ്.സി. / എസ്.ടി. വിഭാഗങ്ങൾക്ക് ബിരുദം പാസ്, പിന്നോക്ക വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ്) നേടിയവർക്ക് സെപ്റ്റംബർ 12 വരെ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളർ അപേക്ഷയുടെ പ്രിന്റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (സംവരണ വിഭാഗക്കാർ) മുതലായവ സഹിതം സെപ്റ്റംബർ 13-ന് വൈകീട്ട് 5 മണിക്ക് മുൻപായി കരിമ്പനപ്പാലത്തുള്ള എസ്.എം.എസ്. ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 6282478437, 9497835992.
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് ഈഴവ / എസ്.സി. / എസ്.ടി. / ഒ.ബി.എച്ച്. / വികലാംഗർ / സ്പോർട്സ് / ലക്ഷദ്വീപ് / ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ( ബിരുദ തലത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ) അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11-ന് വൈകീട്ട് 3 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. KMAT / CMAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. എസ്.സി. / എസ്.ടി. / ഒ.ബി.സി. വിഭാഗങ്ങളിലുള്ളവർക്ക് ഫീസിളവി ലഭിക്കും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ പരിവർത്തനം ചെയ്യും. ഫോൺ : 8943129076, 8281730002, 9562065960.
മ്യൂസിക് കോഴ്സസ് കോ-ഓർഡിനേറ്റർ അഭിമുഖം 19 – ലേക്ക് മാറ്റി
സെപ്റ്റംബർ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂരുള്ള സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ കോ – ഓർഡിനേറ്റർ ഇൻ മ്യൂസിക് കോഴ്‌സസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 12.06.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം സെപ്റ്റംബർ 19 – ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഗസ്റ്റ് അധ്യപക നിയമനം
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ജാവ പഠിപ്പിക്കുന്നതിന് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : എം.സി.എ. / എം എസ് സി. കമ്പ്യൂട്ടർ സയൻസ്. നെറ്റ് / പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12-ന് രാവിലെ 10 മണിക്ക് മുൻപായി സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8891301007.
പൊസിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എം.എ. മ്യൂസിക്, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( CCSS ) ഏപ്രിൽ 2024, വിദൂര വിഭാഗം എം.എ. ഇംഗ്ലീഷ് (CBCSS) ഏപ്രിൽ 2023 പരീക്ഷകളുടെ പൊസിഷൻ ലിസ്റ്റ് വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസങ്ങളും അവസാനിച്ചതുമായ ( CBCSS – SDE – 2019 പ്രവേശനം ) മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ( 2019 പ്രവേശനം മുതല്‍ ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടി മീഡിയ, ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ ബി.ടി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് നീട്ടിയ തീയതി പ്രകാരം പിഴ കൂടാതെ സെപ്റ്റംബർ 23 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ( CBCSS – UG ) മൂന്നാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ., ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി., ബി.കോം. ബി.ബി.എ. നവംബർ 2024, ( 2019 & 2020 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 190/- രൂപ പിഴയോടെ ഒക്ടോബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 11 മുതൽ ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.എ. – ഇക്കണോമെട്രിക്സ്, ഇക്കണോമിക്സ്, പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, സാൻസ്കൃത് സാഹിത്യ ( സ്പെഷ്യൽ ), ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മലയാളം, മലയാളം വിത് ജേണലിസം, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഐ.ഡി. ) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




