കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തണം- കെ.ഇ.എൻ. 

HIGHLIGHTS : Calicut University News; Solutions should be found for the challenges faced by constitutional institutions- K.E.N.

ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തണം- കെ.ഇ.എൻ. 

സമകാലിക ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് എല്ലാവരും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇവ നേരിടുന്ന പുത്തൻ വെല്ലുവിളികൾ മനസ്സിലാക്കി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും പ്രൊഫസർ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് ‘രാഷ്ട്രീയവും ഭരണഘടനാ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിക്ക ഇന്ത്യൻ  ഭരണഘടനാസ്ഥാപനങ്ങളും സ്വാതന്ത്ര്യ സമരത്തിൻ്റെയും ജനകീയ മുന്നേറ്റങ്ങളുടെയും ഉത്പന്നമാണ്. ഇന്ത്യൻ ജനതക്ക് സൗഹൃദത്തോടെയും  സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ ഈ സ്ഥാപനങ്ങളും അവയുടെ പുരോഗമന മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് കൂട്ടിച്ചേർത്തു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഹിസ്റ്ററി പഠനവകുപ്പ് പ്രൊഫസർ ഡോ. കെ.എസ്. മാധവൻ, അധ്യാപകരായ സൗദ് ഇസ്മയിൽ, ഒ.ജി. സജീഷ്, സി.കെ. മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. ഏഴിന് ആരംഭിച്ച ത്രിദിന സെമിനാറിൽ 150 ഓളം വിദഗ്ധരും ഗവേഷണ വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്.

18-ാമത് ഉണിത്തിരി എൻഡോവ്മെന്റ് സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ സംസ്കൃത പഠനവകുപ്പ് 18-ാമത് അഖില കേരളാ ഡോ. എൻ.വി.പി. ഉണിത്തിരി എൻഡോവ്മെന്റ് സമ്മേളനം സംഘടിപ്പിച്ചു. ഭാഷാ – സാഹിത്യ ഡീൻ ഡോ. ആർ.വി.എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എൻ.എ. ശിഹാബ് അധ്യക്ഷനായി. ഡോ. കെ.കെ. അബ്ദുൽ മജീദ്, ഡോ. ഒ.കെ. ഗായത്രി, ഡോ. രഞ്ജിത് രാജൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷകരും അധ്യാപകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു.

പെൻഷൻകാർ വരുമാന വിവരങ്ങൾ 20-ന് മുൻപ് സമർപ്പിക്കണം

കാലിക്കറ്റ് സർവകലാശാലാ പെൻഷൻകാരുടെ 2025 – 26 സാമ്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാർഷിക വരുമാനം സംബന്ധിച്ച വിശദംശങ്ങളും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും സർവകലാശാലാ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റും അവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം ജനുവരി 20-ന് മുൻപായി സർവകലാശാലാ ഫിനാൻസ് ബ്രാഞ്ചിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബി.വോക്. (CBCSS – V – UG) നാലാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 08 മുതൽ ലഭ്യമാകും.

ഒന്നാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 21 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 07 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – PG – SDE) എം.എ. – അറബിക്, സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെയും എം.എ. – സോഷ്യോളജി പൊളിറ്റിക്കൽ സയൻസ്, മലയാളം ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീ കരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!